| Thursday, 10th September 2020, 12:23 am

പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസിനെ അധിര്‍ രഞ്ജന്‍ ചൗധരി നയിക്കും; പുതിയ പ്രസിഡന്റിനെ നിയമിച്ച് സോണിയാ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അധിര്‍ രഞ്ജന്‍ ചൗധരിയെ പശ്ചിമബംഗാല്‍ കോണ്‍ഗ്രസ് പ്രസിഡന്റായി നിയമിച്ചു. സോണിയാ ഗാന്ധിയാണ് ചൗധരിയെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് നിയമിച്ചത്.

കോണ്‍ഗ്രസിന്റെ ലോക് സഭാ നേതാവ് കൂടിയാണ് അധിര്‍ രഞ്ജന്‍ ചൗധരി.
ബുധനാഴ്ച രാത്രിയാണ് അദ്ദേഹത്തെ നിയമിച്ചത്.

മുന്‍ പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് പ്രദേശ് കമ്മറ്റി പ്രസിഡന്റ് സോമെന്‍ മിത്രയുടെ നിര്യാണത്തെത്തുടര്‍ന്നാണ് ചൗധരിയെ പുതിയ പ്രസിഡന്റായി നിയമിച്ചിരിക്കുന്നത്.

അടുത്ത വര്‍ഷം പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കവേ അധിര്‍ രഞ്ജന്‍ചൗധരി കോണ്‍ഗ്രസ് പ്രസിഡന്റായി എത്തുന്നത് കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട ഒരു നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. പശ്ചിമ ബംഗാല്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് പ്രസിഡന്റുമായ മമത ബാനര്‍ജിയുടെ കടുത്ത വിമര്‍ശകനായാണ് ചൗധരിയെ കണക്കാക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Congress chief Sonia Gandhi on Wednesday appointed Adhir Ranjan Chowdhury as the new president of the West Bengal Congress

Latest Stories

We use cookies to give you the best possible experience. Learn more