| Saturday, 28th July 2018, 6:40 pm

'നെഹ്‌റുവിന്റെയും ഇന്ദിരയുടെയും പേര് പറഞ്ഞാല്‍ കൈപ്പത്തിയ്ക്ക് കുത്തുന്ന കാലമല്ല'; കോണ്‍ഗ്രസ് സംഘടനാ പ്രവര്‍ത്തനം ശക്തമാക്കണമെന്ന് ചിദംബരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളൂരു: താഴേത്തട്ടില്‍ സംഘടനാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയാലേ 2019 പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റമുണ്ടാക്കാനാകൂ എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. കോണ്‍ഗ്രസ് അപരാജിതരായിരുന്ന കാലത്തില്‍ നിന്നും ഒരുപാട് മാറിയെന്നും പ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്യണമെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.

“ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും പേര് പറഞ്ഞാല്‍ ആളുകള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമായിരുന്നു. എന്നാല്‍ പണ്ടത്തെ പോലെ നെഹ്‌റുവിന്റെയും ഇന്ദിരയുടെയും പേര് പറഞ്ഞ് വോട്ട് പിടിക്കാമെന്നും ജയിക്കാമെന്നും കരുതേണ്ട. സംഘടനാതലത്തില്‍ അടിത്തട്ടില്‍ നിന്നുതന്നെ പ്രവര്‍ത്തനം ശക്തമാക്കണം.”

ബി.ജെ.പിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ക്യാംപെയിനില്‍ പ്രവര്‍ത്തകര്‍ വീണുപോകരുതെന്നും ചിദംബരം മുന്നറിയിപ്പ് നല്‍കി.

ALSO READ: പാദപൂജ മാത്രമല്ല, ആയുധ പരിശീലനവും രാമായണ പാരായണവും; ചേര്‍പ്പ് സ്‌കൂള്‍ ആര്‍.എസ്.എസിന്റെ വിഹാര കേന്ദ്രം

ബൂത്ത് തലത്തില്‍ ആളുകളെ സംഘടിപ്പിക്കാന്‍ കഴിയണം. ഒരുപാട് രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരരംഗത്തുണ്ട്. പ്രദേശികപാര്‍ട്ടികള്‍ ശക്തിപ്രാപിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടി പലപ്പോഴും പ്രത്യക്ഷത്തില്‍ എന്നതാണ് ബി.ജെ.പി പലയിടത്തും മുന്നേറ്റമുണ്ടാക്കാന്‍ കാരണമെന്നും അദ്ദേഹം നിരീക്ഷിച്ചു. ഗുജറാത്തിലെ ഫലം ഇതാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

” ഗുജറാത്തില്‍ നമ്മള്‍ പരാജയപ്പെട്ടു. അതിനര്‍ത്ഥം നമ്മള്‍ ഗുജറാത്തില്‍ കരുത്തരല്ല എന്നല്ല. നമ്മള്‍ ചിത്രത്തിലില്ലായിരുന്നു എന്നാണ്. എന്നാല്‍ നമ്മള്‍ കര്‍ണാടകയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു. അതിന്റെ റിസല്‍റ്റും നമുക്ക് കിട്ടി.”

കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് കൂടുതല്‍ സീറ്റ് ലഭിച്ചിരുന്നെങ്കിലും വോട്ടിംഗ് ശതമാനത്തില്‍ കോണ്‍ഗ്രസായിരുന്നു മുന്നില്‍.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more