തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ഇരിക്കൂറില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ കൂട്ടരാജി പ്രഖ്യാപിച്ചു.,
യു.ഡി.എഫ് കണ്ണൂര്‍ ജില്ലാ ചെയര്‍മാന്‍ പി.ടി മാത്യു രാജിവെച്ചു. 5 കെ.പി.സി.സി അംഗങ്ങളും 22 ഡി.സി.സി അംഗങ്ങളും രാജിവെച്ചു.
13 മണ്ഡലം പ്രസിഡണ്ടുമാരും രാജിവെച്ചു. പത്തനംതിട്ട ഡി.സി.സി മുന്‍ പ്രസിഡണ്ട് പി. മോഹന്‍രാജ് കോണ്‍ഗ്രസ് വിട്ടു.
സീറ്റില്ലാത്തതിനാല്‍ നേതൃത്വത്തിനെതിരെ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷും പരസ്യമായി രംഗത്തെത്തി.
92 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. 86 സീറ്റുകളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്.
സംശുദ്ധ ഭരണം ഉറപ്പു വരുത്തുകയാണ് ലക്ഷ്യമെന്നും ഭരണമാറ്റത്തിനുതകുന്ന പട്ടികയാണ് പ്രഖ്യാപിക്കുന്നതെന്നും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
ആറ് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പിന്നീട് തീരുമാനിക്കും. കല്‍പ്പറ്റ, നിലമ്പൂര്‍, കുണ്ടറ, പട്ടാമ്പി, വട്ടിയൂര്‍കാവ്, തവനൂര്‍ എന്നീ മണ്ഡലങ്ങളാണ് ബാക്കിയുള്ളത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Congress Candidate List Split in Party Kerala Election 2021