എറണാകുളത്ത് ഹൈബി ഈഡന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും; കെ.വി. തോമസിന് സീറ്റില്ല
D' Election 2019
എറണാകുളത്ത് ഹൈബി ഈഡന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും; കെ.വി. തോമസിന് സീറ്റില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th March 2019, 9:49 pm

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഹൈബി ഈഡന്‍ മത്സരിക്കും. സിറ്റിംഗ് എംപി കെ.വി. തോമസിനെ ഒഴിവാക്കി എം.എല്‍.എയായ ഹൈബി ഈഡനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.

എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. രാജീവിനെതിരെ ശക്തനായ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് സിറ്റിംഗ് എം.പിയായ കെ.വി. തോമസിനെ ഒഴിവാക്കിയത്.

Read Also : ഡാനിഷ് പാര്‍ട്ടി വിട്ടതിന് പിന്നില്‍ പ്രത്യേക ധാരണ; തന്റെയും ദേവെഗൗഡയുടെയും അനുവാദത്തോടെയെന്നും കുമാരസ്വാമി

രാജീവിനെതിരെ കെ.വി. തോമസ് മത്സരിച്ചാല്‍ മണ്ഡലം കോണ്‍ഗ്രസിന് കൈവിട്ട് പോവാനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലും കെ.വി തോമസിന് തിരിച്ചടിയായി.

കോണ്‍ഗ്രസ് സ്‌ക്രീനിംഗ് കമ്മിറ്റിയിലേക്ക് തോമസിനെ വിളിച്ചുവരുത്തിയിരുന്നു. പാര്‍ട്ടി എന്ത് തീരുമാനിച്ചാലും അത് അംഗീകരിക്കുമെന്നും തോമസ് വ്യക്തമാക്കിയിരുന്നു. രണ്ട് തവണ എം.പിയായ കെ.വി. തോമസ് മുന്‍ കേന്ദ്രമന്ത്രി കൂടിയായിരുന്നു.