സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയോജക മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളിലെ സ്ഥാനാര്‍ത്ഥിക പട്ടിക തയ്യാറായി. അന്തിമ തീരുമാനമെടുക്കുന്നതിന് വേണ്ടി പട്ടിക ഹൈക്കമാര്‍ഡിന് അയച്ചു. ഇനി തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡാണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വട്ടിയൂര്‍ക്കാവ്-മുന്‍ എം.പി പീതാംബരകുറുപ്പ്, കോന്നി- റോബിന്‍ പീറ്റര്‍, അരൂര്‍-അഡ്വ: എസ്. രാജേഷ്, എറണാകുളം- ടി.ജെ വിനോദ് എന്നിവരെയാണ് കേരള നേതൃത്വം സ്ഥാനാര്‍ത്ഥികളായി നിര്‍ദേശിച്ചത്. ഈ പട്ടിക ഹൈക്കമാന്‍ഡ് അംഗീകരിച്ചാല്‍ ഇവര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.
കെ. മുരളീധരന്റെ പിന്തുണയാണ് പീതാംബര കുറുപ്പിന് വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കാന്‍ കാരണമായത്. അടൂര്‍ പ്രകാശ് പിന്തുണച്ച റോബിന്‍ പീറ്ററിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം ചെയ്തത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഷാനിമോല്‍ ഉസ്മാനെ പോലെ തന്നെ സാധ്യത കല്‍പ്പിച്ചിരുന്നു അഡ്വ.എസ് രാജേഷിന് അരൂരില്‍. മുന്‍ എം.എല്‍.എയും ഇപ്പോല്‍ എം.പിയുമായ ഹൈബി ഈഡന്റെ പിന്തുണയാണ് ടി.ജെ വിനോദിന് ഗുണകരമായത്.