ഗുവാഹത്തി: കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിന്റെ സ്വത്വം നശിപ്പിക്കുന്നതിന് അടിത്തറയിട്ടിട്ടുള്ള ആളുകളുടെ കൈയാണ് കോണ്‍ഗ്രസിന്റേതെന്ന് മോദി ആരോപിച്ചു.
വോട്ട് ബാങ്ക് രാഷ്ട്രീയത്തിലൂടെ കോണ്‍ഗ്രസ് അധികാരം പിടിച്ചെടുക്കാനുള്ള ആഗ്രഹമാണ് കോണ്‍ഗ്രസ്സിനെന്നും മോദി പറഞ്ഞു.
അസമിന്റെ സംസ്‌കാരവും സ്വത്വവും നശിപ്പിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിന് അസമിലെ ജനങ്ങള്‍ വോട്ട് നല്‍കുമോയെന്നും മോദി ചോദിച്ചു.
കോണ്‍ഗ്രസിന് വോട്ടിനായി എന്തും ചെയ്യുമെന്നും ആര്‍ക്കൊപ്പം വേണമെങ്കിലും നില്‍ക്കുമെന്നും ആരെയും വഞ്ചിക്കുമെന്നും മോദി ആരോപണം ഉന്നയിച്ചു.
അസം തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ജയം ഉറപ്പാണെന്ന് നേരത്തെ മോദി അവകാശപ്പെട്ടിരുന്നു.
രണ്ടാം തവണയും എന്‍.ഡി.എ സര്‍ക്കാരിന്റെ വിജയത്തിനാണ് ജനങ്ങള്‍ സാക്ഷിയാകാന്‍ പോകുന്നതെന്നും മോദി പറഞ്ഞിരുന്നു.
കഴിഞ്ഞ ഭരണത്തില്‍ കൊള്ളയടിക്കപ്പെട്ട അസം ജനതയെ എങ്ങനെ രക്ഷിക്കാമെന്നായിരുന്നു എന്‍.ഡി.എ നേരിട്ട വലിയ പ്രശ്‌നമെന്ന് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി മോദി പറഞ്ഞിരുന്നു.
മൂന്ന് ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പ് മാര്‍ച്ച് 27നാണ് ആരംഭിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക