| Saturday, 12th March 2022, 2:37 pm

തെരഞ്ഞെടുപ്പിലെ തോല്‍വി;കരകയറാന്‍ സി.പി.ഐ.എമ്മുമായി സഖ്യത്തിന് കോണ്‍ഗ്രസ്? ത്രിപുരയിലെ നീക്കങ്ങള്‍ ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഗര്‍ത്തല: നിയമസഭയില്‍ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ
പുതിയ തീരുമാനങ്ങള്‍ എടുക്കുകയാണ് കോണ്‍ഗ്രസ്. വരാനിരിക്കുന്ന ത്രിപുര തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസ് പദ്ധതികളില്‍ മാറ്റം കൊണ്ടുവരുന്നത്.

ബി.ജെ.പി വിരുദ്ധ കക്ഷികള്‍ ഒന്നിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള വലതുപക്ഷ-വര്‍ഗീയ ശക്തിക്കെതിരെ പോരാടാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

അങ്ങനെയെങ്കില്‍ ത്രിപുരയില്‍ അടുത്ത വര്‍ഷം വിജയിക്കുമെന്ന് ടി.പി.സി.സി പ്രസിഡന്റ് ബിരജിത് സിന്‍ഹ പറഞ്ഞു.

ഉത്തര്‍പ്രദേശിലെ പോലെ ത്രിപുരയിലും ഭരണസംവിധാനങ്ങള്‍, പണം, കയ്യൂക്ക് എന്നിവ ഉപയോഗിച്ച് അധികാരം പിടിച്ചെടുക്കാന്‍ ബി.ജെ.പി ശ്രമിക്കുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. അത് ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും വരുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ എല്ലാ ജനാധിപത്യ ശക്തികളെയും ബി.ജെ.പി വിരുദ്ധ കക്ഷികളെയും ഒരുമിപ്പിക്കാനുള്ള പ്രകിയക്ക് മുന്‍കൈ എടുക്കണമെന്നും ബിരാജിത്ത് സിന്‍ഹ പറഞ്ഞു.

അങ്ങനെയാണെങ്കില്‍ ത്രിപുരയില്‍ സി.പി.ഐ.എമ്മുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.

Content Highlights: Congress calls for united fight against BJP in Tripura

We use cookies to give you the best possible experience. Learn more