തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെ അനുകൂലിച്ച് നിലപാട് എടുത്ത കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കെ.കരുണാകരന്‍ അനുസ്മരണച്ചടങ്ങ് ഉദ്ഘാടനത്തില്‍ നിന്ന് ഒഴിവാക്കി.
ചടങ്ങില്‍ പങ്കെടുക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഓഫീസില്‍ നിന്ന് അറിയിച്ചു. കെ.മുരളീധരന്റെ പ്രതിഷേധത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
നേരത്തെ ആരിഫ് മുഹമ്മദ് ഖാന്‍ സംഘി അജന്‍ഡ നടപ്പാക്കുകയാണെന്ന് കെ.മുരളീധരന്‍ എം.പി പറഞ്ഞിരുന്നു. ആര്‍.എസ്.എസ് അജന്‍ഡ നടപ്പാക്കുകയാണെന്നും ഗവര്‍ണറെ ബഹിഷ്‌കരിക്കുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്നും കെ. മുരളീധരന്‍ പറഞ്ഞിരുന്നു.
അതേസമയം തന്റെ അഭിപ്രായങ്ങളോട് വിയോജിപ്പുള്ളവരുമായി സംവാദത്തിന് തയ്യാറാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ട്വീറ്റ് ചെയ്തു. പൗരത്വ ഭേദഗതി നിയമം ചര്‍ച്ചചെയ്യണമെന്ന ഹാഷ്ടാഗോടെയാണ് ഗവര്‍ണറുടെ ട്വീറ്റ്.
നിലപാടുകളില്‍ ഉറച്ചുനില്‍ക്കാം; പക്ഷേ എതിരഭിപ്രായങ്ങളെ തമസ്‌കരിക്കരുതെന്നും ഗവര്‍ണറുടെ ട്വീറ്റില്‍ ഉണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ