രത്‌ലാം: പ്രധാനമന്ത്രി നരേന്ദ്ര മോദി എങ്ങനെ പാന്റ് ധരിക്കാം എന്ന് പഠിക്കുന്നതിന് മുമ്പ് കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യത്ത സായുധ സൈന്യത്തെ വികസിപ്പിച്ചിട്ടുണ്ടെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്.
‘മോദിജി ദേശീയ സുരക്ഷയെക്കുറിച്ച് സംസാരിക്കുന്നു. എനിക്ക് ഒരു കാര്യം മാത്രമാണ് പറയാനുള്ളത്, അദ്ദേഹത്തിന് പാന്റ് ധരിക്കാനറിയാത്ത കാലത്ത് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാഗാന്ധിയും രാജ്യത്ത് സൈന്യത്തെ വികസിപ്പിച്ചിട്ടുണ്ട്.’കമല്‍നാഥ് പറഞ്ഞു.
ബി.ജെ.പി ഭരണകാലത്ത് ഒരുപാട് തീവ്രവാദ ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്നും 2002 ല്‍ പാര്‍ലമെന്റ് അക്രമിക്കപ്പെടുമ്പോഴും ഇപ്പോള്‍ പുല്‍വാമ ആക്രമണം നടക്കുമ്പോഴും ബി.ജെ.പിയാണ് ഭരണത്തിലിരിക്കുന്നതെന്നും കമല്‍നാഥ് പറഞ്ഞു.
‘രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി രത്‌ലാമില്‍ ഉണ്ടായിരുന്നെന്നാണ് ഞാന്‍ അറിഞ്ഞത്. അദ്ദേഹം അഞ്ച് വര്‍ഷങ്ങളായി കള്ളം പറഞ്ഞുകൊണ്ടിരിക്കുകയാണ്. എനിക്ക് അദ്ദേഹത്തോട് ഒരു കാര്യമേ പറയാനുള്ളൂ, നിങ്ങള്‍ 140 മണിക്കൂര്‍ നഷ്ടപ്പെടുത്തി. നരേന്ദ്രമോദി പറയുന്നു അദ്ദേഹം ഗോത്രവിഭാഗക്കാരെ സംരക്ഷിക്കുമെന്ന് എന്നാല്‍ അഞ്ച് വര്‍ഷം അദ്ദേഹം എവിടെയായിരുന്നു.’കമല്‍നാഥ് ചോദിച്ചു.തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി നരേന്ദ്രമോദി ജോലി ഒന്നും ചെയ്യുന്നില്ലെന്നും വാചകം മാത്രമാണെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി കുറ്റപ്പെടു്ത്തിയിരുന്നു.
കര്‍ഷകരുടെ മോശം അവസ്ഥയില്‍ മോദി മൗനം പാലിക്കുകയാണെന്നും കഴിഞ്ഞ അഞ്ച് വര്‍ഷമായി മോദി വാരാണസിയിലെ ഒരു പാവപ്പെട്ടവന്റെ വീട് പോലും സന്ദര്‍ശിച്ചിട്ടില്ലെന്നും പ്രിയങ്കാഗാന്ധി പറഞ്ഞിരുന്നു.