| Tuesday, 30th March 2021, 12:08 pm

ഒന്നിച്ചിറങ്ങാന്‍ ഗെലോട്ടും പൈലറ്റും; ഉപതെരഞ്ഞെടുപ്പില്‍ രണ്ടും കല്‍പ്പിച്ച് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും ഒരുമിച്ച് പ്രചരണത്തിനിറങ്ങും. മൂന്ന് മണ്ഡലങ്ങളിലാണ് രാജസ്ഥാനില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

മൂന്നിടത്തും ഒരേസമയത്താണ് ഇരുവരും എത്തുക. പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത അവസാനിച്ചുവെന്ന് ബോധ്യപ്പെടുത്താനും നിര്‍ണായകമായ ഉപതെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കാനുമാണ് കോണ്‍ഗ്രസ് നീക്കം.

ചുരു, രാജ്‌സമാണ്ട്, ഭില്‍വാര മണ്ഡലങ്ങളിലാണ് ഏപ്രിലില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പിയ്ക്കും കോണ്‍ഗ്രസിനും ഒരുപോലെ നിര്‍ണായകമാണ് തെരഞ്ഞെടുപ്പ്.

2020 ല്‍ പാര്‍ട്ടി നേതൃത്വത്തിനും സര്‍ക്കാരിനുമെതിരെ ആരോപണം ഉന്നയിച്ച് പൈലറ്റും 18 എം.എല്‍.എമാരും വിമതനീക്കം നടത്തിയിരുന്നു. എന്നാല്‍ പിന്നീട് നടന്ന അനുനയചര്‍ച്ചകളില്‍ വഴങ്ങി പാര്‍ട്ടിയോട് സമരസപ്പെട്ടുപോകുകയായിരുന്നു.

എന്നാല്‍ ഗെലോട്ടും പൈലറ്റും ഒരുമിച്ച് മാധ്യങ്ങള്‍ക്ക് മുന്നിലോ പാര്‍ട്ടി വേദിയിലോ എത്തിയിരുന്നില്ല. ഫെബ്രുവരിയില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജസ്ഥാനില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലാണ് ഇരുവരും ഒന്നിച്ച് പങ്കെടുത്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Congress brings Ashok Gehlot, Sachin Pilot together for crucial assembly bypolls

We use cookies to give you the best possible experience. Learn more