ന്യൂദല്‍ഹി: കിഴക്കന്‍ യു.പിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ റാലിക്കിടെ ബി.ജെ.പി- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ അടിപിടി.
വാരാണസിയിലെ അസിഗഡില്‍ വെച്ചായിരുന്നു സംഭവം. ഗംഗാ യാത്ര കാമ്പയിന് തുടക്കം കുറിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പ്രിയങ്ക.
പ്രഗ്യാരാജിലെ മനയ്യ ഘട്ടില്‍ വെച്ചായിരുന്നു കാമ്പയിന് തുടക്കം കുറിച്ചത്. ഇതിനിടെ പരിപാടിയുടെ വേദിക്ക് സമീപം കോണ്‍ഗ്രസ്- ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ അടിപിടി നടന്നു.
ഇതിനിടെയായിരുന്നു പ്രിയങ്ക ലാല്‍ ബഹദൂര്‍ ശാസ്ത്രി പ്രതിമയില്‍ മാല അണിയിക്കുകയും പുഷ്പാര്‍ച്ച നടത്തുകയും ചെയ്ത്. അടിപിടിക്ക് പിന്നാലെ ബി.ജെ.പിക്കാര്‍ ഓടിയെത്തുകയും പ്രിയങ്ക അണിയിച്ച മാല ഊരിമാറ്റുകയും പ്രതിമ വെള്ളം ഉപയോഗിച്ച് കഴുകയും ചെയ്യുകയായിരുന്നു.
ബി.ജെ.പി മനപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞത്. പ്രത്യേകിച്ച് പ്രകോപനമൊന്നും കൂടാതെ അക്രമത്തിന് മുതിരുകയായിരുന്നു പ്രവര്‍ത്തകര്‍ എന്നും കോണ്‍ഗ്രസ് ആരോപിച്ചു. പരിപാടിയില്‍ പങ്കെടുത്ത് പ്രിയങ്ക മടങ്ങിയതിന് തൊട്ടുപിന്നാലെയായിരുന്നു സംഭവം. പൊലീസ് എത്തി പ്രവര്‍ത്തകരെ സ്ഥലത്തുനിന്നും നീക്കി.
മൂന്ന് ദിവസം കൊണ്ട് കിഴക്കന്‍ ഉത്തര്‍പ്രദേശിലെ അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളിലൂടെ സഞ്ചരിച്ച് ജനങ്ങളെ നേരില്‍ കണ്ട് സംസാരിക്കുകയെന്ന ലക്ഷ്യം വെച്ച് കൊണ്ടാണ് സാഞ്ചി ബാത്ത് പ്രിയങ്ക കെ സാത്ത് എന്ന പരിപാടി കോണ്‍ഗ്രസ് സംഘടിപ്പിച്ചത്.
അലഹബാദിലെ രണ്ട് മണ്ഡലങ്ങള്‍, മിര്‍സാപൂര്‍, ബദോയ്, പ്രധാനമന്ത്രി നേരന്ദ്രമോദിയുടെ മണ്ഡലമായ വരാണസി എന്നിവടങ്ങളിലാണ് പ്രിയങ്കയുടെ സന്ദര്‍ശനം.
രാവിലെ വിവിധ ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് പ്രിയങ്ക ഗംഗായാത്ര ആരംഭിച്ചത്. ഉത്തര്‍ പ്രദേശ് സര്‍ക്കാരിനെയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിച്ചു കൊണ്ടാണ് പ്രിയങ്കയുടെ പ്രസംഗങ്ങള്‍.