ബെംഗളൂരു: രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ ബി.ജെ.പി മുഖ്യമന്ത്രിയായി ബി.എസ്. യെദ്യൂരപ്പ അധികാരമേറ്റതില്‍ രൂക്ഷപ്രതികരണവുമായി കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാര്‍
ബി.ജെ.പി അധികാരത്തിലെത്തണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചിട്ടില്ലെന്നും അഴിമതിയുടേയും കുതിരക്കച്ചവടത്തിന്റെയും ചളിയിലാണ് കര്‍ണാടകയില്‍ ബി.ജെ.പി താമര വിരിയിച്ചതെന്നും എം.എല്‍.എമാര്‍ പറയുന്നു.
Dont Miss കുതിരക്കച്ചവടത്തിന് വേണ്ടിയുള്ള എല്ലാ സൗകര്യവും തുറന്നുകൊടുത്തിരിക്കുകയാണ് ഗവര്‍ണര്‍; ഇത് അനുവദിച്ചുതരില്ല: രൂക്ഷപ്രതികരണവുമായി കെ.സി വേണുഗോപാല്‍
വിധാന്‍ സൗധയ്ക്ക് മുന്‍പില്‍ വാഹനമിറങ്ങിയ എം.എല്‍.എമാരാണ് ബി.ജെ.പി നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. ഇരുവാഹനങ്ങളില്‍ നിന്നും 117 എം.എല്‍.എമാര്‍ ഇറങ്ങിയിട്ടുണ്ടെന്നും ഒരു തരത്തിലും ബി.ജെ.പിക്ക് അധികാരം നല്‍കാന്‍ അനുവദിക്കില്ലെന്നും എം.എല്‍.എമാര്‍ ഒരേ സ്വരത്തില്‍ പറയുന്നു.
രണ്ട് വാഹനങ്ങളിലായാണ് പരസ്യപ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാര്‍ വിധാന്‍ സൗധയ്ക്ക് മുന്‍പില്‍ എത്തിയത്.
ജി.എന്‍ ആസാദ്, അശോക് ഖേലോട്ട്, സിദ്ധരാമയ്യ, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, കെ.സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കളുള്‍പ്പെടെയാണ് ഗാന്ധി പ്രതിമയ്ക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്. യെദ്യൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചത് ഭരണഘടനാ വിരുദ്ധമാണെന്നാണ് കോണ്‍ഗ്രസ് വാദം.