പാട്‌ന: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണന്ന് ബി.ജെ.പി നേതാവ് മനോജ് തിവാരി. ബിഹാറില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം
‘സുശാന്തിന്റെ കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസിന്റെ കരങ്ങളുണ്ട്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഇടപെടലുകളാണ് കേസില്‍ വേഗം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സഹായിച്ചത്’, മനോജ് തിവാരി പറഞ്ഞു.
ബങ്കയിലെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സുശാന്തിനെ ജൂണ്‍ 14നാണ് മുബൈയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. താരം ആത്മഹത്യ ചെയ്തതാണെന്നാണ് മുംബൈ പൊലീസ് കണ്ടെത്തിയത്.
എന്നാല്‍ മരണത്തില്‍ ദുരൂഹത ആരോപിച്ച് സുശാന്തിന്റെ പിതാവ് ബീഹാര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് സുശാന്തിന്റെ സുഹൃത്തായ റിയ ചക്രബര്‍ത്തിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
നിലവില്‍ കേസില്‍ സി.ബി.ഐ അന്വേഷണം തുടരുകയാണ്. ഒക്ടോബര്‍ 28 നാണ് ബീഹാറില്‍ തെരഞ്ഞെടുപ്പ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും തെരഞ്ഞെടുപ്പ് പ്രചരണചത്തിന് തുടക്കം കുറിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Congress behind Sushant Singh Rajput’s murder BJP Manoj Tiwari