| Sunday, 4th November 2018, 3:48 pm

മധ്യപ്രദേശില്‍ ബി.ജെ.പിയുടെ തന്ത്രം പയറ്റി കോണ്‍ഗ്രസ്; ഇതുവരെ കോണ്‍ഗ്രസിലെത്തിയത് ആറ് സംസ്ഥാന ബി.ജെ.പി നേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: മധ്യപ്രദേശിൽ തെരഞ്ഞെടുപ്പടുക്കുന്ന വേളയിൽ ബി.ജെ.പിയിൽ നിന്നും കോൺഗ്രസിലേക്ക് കൂറുമാറിയവരുടെ എണ്ണം ആറായി. ബി.ജെ.പി. മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന്റെ ഭാര്യാസഹോദരനടക്കം പാർട്ടി മാറിയവരുടെ കൂട്ടത്തിൽ പെടുന്നു. എതിർപാർട്ടിയിലെ പ്രമുഖരെ തങ്ങളുടെ പാർട്ടിയിലേക്ക് ആകർഷിക്കുന്ന തന്ത്രം ഇതുവരെ വിജയകരമായി നടപ്പാക്കിയത് ബി.ജെ.പിയാണ്. എന്നാലിപ്പോൾ കോൺഗ്രസും ബി.ജെ.പിയുടെ ചുവടു പിടിച്ചാണ് നീങ്ങുന്നത്. എതിർചേരിയിലെ നേതാക്കളുടെ കോൺഗ്രസ് പാർട്ടി പ്രവേശനം തകൃതിയായി തന്നെ നടക്കുകയാണ്.

Also Read ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി ഹരേന്‍ പാണ്ഡ്യയെ കൊന്നത് ഡിജി വന്‍സാരെയുടെ നിര്‍ദേശപ്രകാരമായിരുന്നെന്ന് സാക്ഷിമൊഴി

ബി.ജെ.പിയിൽ നിന്നും കോൺഗ്രസ്സിൽ എത്തിയവരിൽ പ്രമുഖൻ മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ഭാര്യാസഹോദരൻ തന്നെയാണ്. ശിവ്‌രാജ് സിംഗ് ചൗഹാന്റെ ഭാര്യ സാധനയുടെ സഹോദരൻ സഞ്ജയ് സിംഗ് മസാനി മധ്യ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കമൽ നാഥിന്റെ സാന്നിദ്ധ്യത്തിൽ, ന്യൂദൽഹിയിൽ വെച്ചാണ് തന്റെ കോൺഗ്രസ് പ്രവേശനം മാധ്യമങ്ങളെ അറിയിച്ചത്. തനിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാവശ്യപ്പെട്ട് മസാനി ബി.ജെ.പിയെ സമീപിച്ചിരുന്നു. മധ്യപ്രദേശിലെ ബലാഘട്ട് ജില്ലയിലുള്ള വരസിയോണി മണ്ഡലത്തിൽ നിന്നും മത്സരിക്കാനായിരുന്നു മസാനി പാർട്ടി ടിക്കറ്റ് ആവശ്യപ്പെട്ടത്. എന്നാൽ മസാനിയുടെ ആവശ്യം ബി.ജെ.പി. നിരസിക്കുകയായിരുന്നു. വരസിയോണി നിലവിലെ ബി.ജെ.പി. എം.എൽ.എയായ യോഗേന്ദ്ര നിർമ്മലിനെ മത്സരിപ്പിക്കാൻ ബി.ജെ.പി. തീരുമാനമെടുത്തു.

Also Read സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍ പൊട്ടിത്തെറികള്‍ ഉണ്ടാകും; 12 സി.പി.ഐ.എം-കോണ്‍ഗ്രസ് നേതാക്കള്‍ നാളെ ബി.ജെ.പിയില്‍ ചേരും: ശ്രീധരന്‍പിള്ള

മധ്യപ്രദേശിലെ ദളിത് നേതാവായ സുനിൽ മിശ്രയും കോൺഗ്രസിന്റെ ഭാഗമാകാനാണ് ആഗ്രഹിക്കുന്നത്. സുനിൽ മിശ്രയെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തത് മധ്യപ്രദേശിലെ കോൺഗ്രസ് അധ്യക്ഷൻ കമൽനാഥാണ്. കോൺഗ്രസിന്റെ സംസ്ഥാന യൂണിറ്റ് ഓഫീസിൽ വെച്ചാണ് ഇരുവരും കോൺഗ്രസ് പ്രവേശനത്തെകുറിച്ച് മാധ്യമങ്ങളോട് പറയുന്നത്. മിശ്ര കോൺഗ്രസ്സ് പാർട്ടിയുടെ ഭാഗമായതായി സംസ്ഥാന കോൺഗ്രസ്സ് മീഡിയ പ്രസിഡന്റ് ശോഭ സ ട്വിറ്ററിൽ കുറിച്ചു. മധ്യ പ്രദേശിലെ മുൻ ബി.ജെ.പി. എം.എൽ. എയാണ് സുനിൽ മിശ്ര.

സഞ്ജയ് ശർമ്മയാണ് കോൺഗ്രസ്സിലെത്തിയ പ്രമുഖരിൽ മൂന്നാമൻ. രണ്ടു തവണ ബി.ജെ.പി. എം.എൽ എ ആയി സത്യപ്രതിജ്ഞ ചെയ്‌തയാളാണ് സഞ്ജയ് ശർമ്മ. ഇദ്ദേഹം കഴിഞ്ഞ ചൊവാഴ്ച്ച ഇൻഡോറിൽ വെച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കണ്ടു തന്റെ കോൺഗ്രസിലേക്കുള്ള കാൽവെപ്പ് ഉറപ്പിക്കുകയായിരുന്നു.കോൺഗ്രസ്സ് നേതാവ് സുരേഷ് പച്ചൗരിയുന്നോടൊപ്പമാണ് അദ്ദേഹം രാഹുൽ ഗാന്ധിയെ കണ്ടത്. മഹാരാഷ്ട്രയിലെ ഏറ്റവും ധനികരായ ജനപ്രതിനിധികളിൽ ഒരാളായ ശർമയുടെ മണ്ഡലം ടെണ്ടുഖേദയാണ്. 60 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി.

കോൺഗ്രസിലെത്തിയ മറ്റൊരു നേതാവാണ് സംസ്ഥാന ഓ.ബി.സി. അധ്യക്ഷനായ ഗുലാബ് സിംഗ് കിരാർ. മധ്യപ്രദേശിലെ കിരാർ ജാതി വിഭാഗത്തിന്റെ നേതാവാണ് ഇദ്ദേഹം. മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ജഹാനും കിണർ സമുദായത്തിൽപെട്ടയാളാണ്. ഇൻഡോറിൽ വെച്ച് സഞ്ജയ് ശർമ്മയുടെ ഒപ്പമാണ് തന്റെ കോൺഗ്രസ് പ്രവേശനം ഗുലാബ് സിംഗ് പരസ്യമാക്കുന്നത്.”എനിക്ക് ബി.ജെ.പിയിൽ ശ്വാസം മുട്ടുന്നു, സാധാരണ ജനങ്ങളുടെ പ്രേശ്നങ്ങൾ പരിഹരിക്കാൻ ബി.ജെ.പിക്ക് കഴിയുന്നില്ല” അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ വ്യാപം അഴിമതിയിൽ കുറ്റാരോപിതനാണ് ഗുലാബ് സിങ് കിരാർ.

അവസാനമായി കോൺഗ്രസിലേക്കെത്തിയത് ജബല്പൂരിലെ ശീഹോരയിൽ നിന്നുള്ള ഖിലാഡി സിംഗാണ്.

താങ്കളുടെ പാർട്ടി പ്രവർത്തകർ നിരന്തരം കൊഴിഞ്ഞുപോകുന്നതിൽ ആശങ്കാകുലരാണ് ബി.ജെ.പി. ഇതുവരെ കോൺഗ്രസ്സിൽ നിന്നും രണ്ടു നേതാക്കളെ മാത്രമാണ് ബി.ജെ.പിക്ക് തങ്ങളുടെ പാർട്ടിയിൽ ചേർക്കാനായത്. മുൻ എം.പിയായ പ്രേംചന്ദ് ഗുഡ്ഡുവും, പഞ്ചായത്ത് അംഗമായ ശരദ് കോളുമാണിവർ രണ്ടുപേർ.

We use cookies to give you the best possible experience. Learn more