ന്യൂദല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബി.ജെ.പി നടത്തുന്ന നീക്കങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്ന് കോണ്‍ഗ്രസ്. ബി.ജെ.പി നടത്തുന്ന അഴിമതി കമ്മീഷന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി വക്താവുമായ അഭിഷേക് മനു സിംഗ്‌വി പറഞ്ഞു.
ഗുജറാത്തില്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഓരോ സീറ്റുകളില്‍ വിജയിക്കാന്‍ സാധിക്കും. എന്നാല്‍ ജനാധിപത്യ മര്യാദകള്‍ ലംഘിച്ച് ലീഡ് നേടാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ‘കൊറോണ വൈറസിനെ ഒരു ചൂഷണോപാധിയായിട്ടാണ് ബി.ജെ.പി കാണുന്നത്. പണവും അധികാരവും ഉപയോഗിച്ച് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താനാണ് അവരുടെ ശ്രമം’, അഭിഷേക് മനു സിംഗ്‌വി പറഞ്ഞു.
ഗുജറാത്തില്‍ സിംഗ്‌വിയുടെ അടുപ്പക്കാരിലൊരാളായ പുഞ്ചാഭായ് വന്‍ഷ് എം.എല്‍.എയെ ബി.ജെ.പിക്കാര്‍ കയ്യേറ്റം ചെയ്യുകയും അധിക്ഷേപിക്കുകയും ചെയ്‌തെന്നും അദ്ദേഹം അറിയിച്ചു. ‘കോണ്‍ഗ്രസില്‍നിന്നും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അദ്ദേഹത്തെ കയ്യേറ്റം ചെയ്തു. ഇക്കാര്യം ഞങ്ങള്‍ തീര്‍ച്ചയായും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതിപ്പെടും. അധികാരത്തിലിരിക്കുന്ന പാര്‍ട്ടിക്ക് കോണ്‍ഗ്രസിനെ വിരട്ടാനൊന്നും കഴിയില്ല’, അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ അട്ടിമറി നീക്കത്തെ ചെറുക്കാന്‍ കോണ്‍ഗ്രസ് തങ്ങളുടെ എം.എല്‍.എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റിയിരിക്കുകയാണ്. രാജ്‌കോട്ടിലെയും മറ്റും റിസോര്‍ട്ടുകളിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ