| Monday, 28th September 2020, 9:05 pm

ബീഹാറില്‍ ഇടതുപക്ഷത്തെ മഹാസഖ്യത്തിലുള്‍പ്പെടുത്തണം; ആര്‍.ജെ.ഡിയോട് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തില്‍ ഇടത് പാര്‍ട്ടികളേയും ഉള്‍പ്പെടുത്തണമെന്ന് ആര്‍.ജെ.ഡിയോട് കോണ്‍ഗ്രസ്. ഇന്ത്യാടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. സി.പി.ഐ, സി.പി.ഐ.എം, സി.പി.ഐ.എം.എല്‍ എന്നീ പാര്‍ട്ടികളെ ഉള്‍പ്പെടുത്തണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

മഹാസഖ്യത്തില്‍ സീറ്റ് പങ്കിടല്‍ സംബന്ധിച്ച ചര്‍ച്ച ഇനിയും അന്തിമമായിട്ടില്ല. അതിനിടെയാണ് പുതിയ ഫോര്‍മുലയുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.

65-80 സീറ്റുകളില്‍ മത്സരിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. 2015 ലെ തെരഞ്ഞൈടുപ്പില്‍ ജെ.ഡി.യു കൂടി പങ്കാളിയായ മഹാസഖ്യത്തില്‍ 41 സീറ്റില്‍ മത്സരിച്ച് 27 സീറ്റിലാണ് കോണ്‍ഗ്രസ് ജയിച്ചിരുന്നത്.

അതേസമയം തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും കോണ്‍ഗ്രസ് അറിയിച്ചു.

നേരത്തെ മുന്നണിയില്‍ നിന്ന് ആര്‍.എല്‍.എസ്.പി പുറത്തുപോയിരുന്നു.

243 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബര്‍ 10 നാണ് നടക്കുന്നത്.

Content Highlight: Congress asks RJD to accommodate Left in alliance Bihar Election 2020

We use cookies to give you the best possible experience. Learn more