കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ എസ്.പി.ജി സുരക്ഷ പിന്‍വലിച്ചതില്‍ പ്രക്ഷുബ്ധമായി രാജ്യസഭ. ശൂന്യവേളയില്‍ ചോദ്യങ്ങളുന്നയില്‍ അവസരം കിട്ടിയതോടെയാണ് നെഹ്‌റു കുടുംബത്തിന് നല്‍കിയിരുന്ന സുരക്ഷ എടുത്തുമാറ്റിയതില്‍ കോണ്‍ഗ്രസ് വിശദീകരണം ആവശ്യപ്പെട്ടത്.
കേന്ദ്രത്തില്‍ യു.പി.എ സര്‍ക്കാര്‍ ഭരണത്തിലിരിക്കുന്ന സമയത്ത് ഒരിക്കല്‍പോലും പ്രതിപക്ഷ കക്ഷികളുടെ സുരക്ഷയില്‍ അയവുവരുത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ സഭിയില്‍ പറഞ്ഞു.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ പക്ഷപാതപരമായ ഇടപെടലാണ് സുരക്ഷ പിന്‍വലിച്ചതിന് പിന്നിലെന്നും ഇത്തരത്തിലുള്ള രാഷ്ട്രീയ പകപോക്കലുകള്‍ അവസാനിപ്പിക്കേണ്ട കാലമായെന്നും ആനന്ദ് ശര്‍മ്മ പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സോണിയാഗാന്ധിയുടേയും രാഹുല്‍ഗാന്ധിയുടേയും എസ്.പി.ജി.സുരക്ഷ പിന്‍വലിച്ചതിനെതിരെ കോണ്‍ഗ്രസ് സഭയില്‍ നോട്ടീസ് നല്‍കിയിരുന്നു.
കഴിഞ്ഞ ആഴ്ച്ചയാണ് സോണിയയുടേയും രാഹുലിന്റെയും പ്രിയങ്കയുടെയും എസ്.പി.ജി സുരക്ഷ കേന്ദ്രം എടുത്തുകളഞ്ഞത്. സി.ആര്‍.പി.എഫിന്റെ സെഡ്പ്ലസ് കാറ്റഗറി സുരക്ഷയാണ് ഇപ്പോള്‍ നെഹ്‌റു കുടുംബത്തിനുള്ളത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ