| Saturday, 23rd June 2018, 7:58 am

നോട്ട് നിരോധനത്തിന്റെ മറവില്‍ കോടികളുടെ ക്രമക്കേട്; അമിത്ഷായ്‌ക്കെതിരെ കേസെടുക്കാന്‍ മോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ കോപ്പറേറ്റീവ് ബാങ്ക് 745.58 കോടി രൂപയുടെ അസാധുനോട്ടുകള്‍ മാറ്റിയെടുത്തതില്‍ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. നോട്ട് നിരോധനത്തിന്റെ മറവില്‍ കോടികളുടെ ക്രമക്കേട് നടത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ നടപടിയെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കോണ്‍ഗ്രസ് വെല്ലുവിളിച്ചു.

നോട്ട് നിരോധനം ബി.ജെ.പിയെ സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും ഇതേക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. കള്ളപ്പണക്കാരെ സഹായിക്കാന്‍ ലക്ഷ്യമിട്ടു മോദി ആസൂത്രണം ചെയ്ത നാടകമാണു നോട്ട് നിരോധനം. നോട്ടുകള്‍ അസാധുവാക്കുന്ന വിവരം ഏതാനും ചിലര്‍ക്കു മുന്‍കൂട്ടി ലഭിച്ചു. ഇതുവഴി കോടികള്‍ വെളുപ്പിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനിന്നുവെന്നും സുര്‍ജേവാല ആരോപിച്ചു.

“പഴയ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള മല്‍സരത്തില്‍ ഒന്നാമതെത്തിയതിന് അഭിനന്ദനങ്ങള്‍ അമിത് ഷാ” എന്നായിരുന്നു കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പരിഹസിച്ചത്. ഡയറക്ടര്‍, അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക്. അഞ്ചു ദിവസത്തിനുള്ളില്‍ 750 കോടി! നോട്ട് അസാധുവാക്കലിനെത്തുടര്‍ന്നു കോടിക്കണക്കിനാളുകളുടെ ജീവിതം തകര്‍ന്നു. താങ്കളുടെ “നേട്ട”ത്തിനു സല്യൂട്ട്” രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

നോട്ട് നിരോധനത്തിനു പിന്നാലെ രാജ്യത്ത് ഏറ്റവുമധികം അസാധു നോട്ടുകള്‍ എത്തിയത് അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാസഹകരണ ബാങ്കിലാണെന്നു വ്യക്തമാക്കുന്ന വിവരാവകാശ രേഖ വച്ചാണു കോണ്‍ഗ്രസ് ബി.ജെ.പിക്കെതിരെ

നോട്ട് നിരോധനം പ്രഖ്യാപിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ 745.58 കോടി രൂപയുടെ അസാധു നോട്ടുകളാണു ബാങ്കിലെത്തിയത്. ബി.ജെ.പി നേതാക്കള്‍ ഭാരവാഹികളായ രാജ്‌കോട്ട്, സൂറത്ത്, സബര്‍കാന്ത് എന്നിവിടങ്ങളിലുള്‍പ്പെടെയുള്ള 11 ജില്ലാ സഹകരണ ബാങ്കുകളിലായി 3118 കോടി രൂപയുടെ അസാധുനോട്ടുകളെത്തി.

നോട്ട് അസാധുവാക്കലിന് ശേഷം ആദ്യമായാണ് ജില്ല, സംസ്ഥാന സഹകരണ ബാങ്കുകളില്‍ മാറ്റിവാങ്ങിയ അസാധുനോട്ടിന്റെ കണക്ക് പുറത്ത് വരുന്നത്.


Read Also :  ഗോവധം ആരോപിച്ച് വീണ്ടും അരുംകൊല: മാംസക്കച്ചവടക്കാരനെ അടിച്ചുകൊന്നത് പൊലീസ് ഉദ്യോഗസ്ഥര്‍


We use cookies to give you the best possible experience. Learn more