| Monday, 9th August 2021, 8:15 pm

ഗോവ പിടിക്കാനുറച്ച് കോണ്‍ഗ്രസ്; തന്ത്രം മെനയാന്‍ ചിദംബരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പനജി: വരാനിരിക്കുന്ന ഗോവ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം. സംസ്ഥാനത്തെ പാര്‍ട്ടി നിരീക്ഷകനായി ചിദംബരത്തെ നിയമിച്ചതായി കെ.സി വേണുഗോപാല്‍ അറിയിച്ചു.

40 അംഗ നിയമസഭയിലേക്ക് അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2017 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്.

എന്നാല്‍ പ്രാദേശിക പാര്‍ട്ടികളുമായി ചേര്‍ന്ന് ബി.ജെ.പി അധികാരം പിടിക്കുകയായിരുന്നു.

ബി.ജെ.പിക്ക് 13 സീറ്റുകള്‍ ലഭിച്ചപ്പോള്‍ 17 സീറ്റായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചത്.

ഉപമുഖ്യമന്ത്രി പദം അടക്കം നല്‍കി കൊണ്ട് പ്രാദേശിക കക്ഷികളെ വശത്താക്കിയായിരുന്നു ബി.ജെ.പി കോണ്‍ഗ്രസിനെ പിന്തള്ളി ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 23 മുതല്‍ 26 വരെ മണ്ഡലങ്ങളില്‍ വിജയിക്കുമെന്ന് കോണ്‍ഗ്രസിന് ഉറപ്പുണ്ടെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് മേധാവി ഗിരീഷ് ചോഡങ്കര്‍ പറയുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Congress appoints P Chidambaram as election observer for Goa

We use cookies to give you the best possible experience. Learn more