ചണ്ഡീഗഡ്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഹരിയാനയില്‍ കോണ്‍ഗ്രസ് അധ്യക്ഷയായി കുമാരി സെല്‍ജയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയമിച്ചു. ഇടഞ്ഞു നില്‍ക്കുന്ന നേതാവായ ഭൂപീന്ദര്‍ സിങ് ഹൂഡയെ നിയമസഭാ കക്ഷി നേതാവാക്കുകയാണ് (Congress Legislature Party leader) ചെയ്തത്. ഹൂഡയ്ക്ക് ഇലക്ഷന്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ ചുമതലയും നല്‍കിയിട്ടുണ്ട്.
അശോക് തന്‍വാറിന് പകരമായാണ് കുമാരി സെല്‍ജയെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തിച്ചിരിക്കുന്നത്. അശോക് തന്‍വാറിനെ മാറ്റണമെന്ന് ഏറെ നാളായുള്ള ഭൂപീന്ദര്‍ സിങ് ഹൂഡയുടെ ആവശ്യമായിരുന്നു. നേതൃമാറ്റം പെട്ടെന്നുണ്ടായില്ലെങ്കില്‍ കോണ്‍ഗ്രസ് വിടുമെന്ന് ഭീഷണി മുഴക്കിയ ഭൂപീന്ദര്‍ സിങ് ഹൂഡ പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങിയിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പാര്‍ട്ടി തീരുമാനെത്തെ ബഹുമാനിക്കുന്നുവെന്ന് പറഞ്ഞ ഹൂഡ സോണിയാ ഗാന്ധിയ്ക്ക് നന്ദിയറിക്കുകയും ചെയ്തിട്ടുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമോയെന്ന ചോദ്യത്തിന് സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് ഹൂഡ പറഞ്ഞത്. ‘2005ല്‍ എന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയിരുന്നില്ല. പക്ഷെ പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്’ ഭൂപീന്ദര്‍ സിങ് ഹൂഡ പറഞ്ഞു.