ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാല്‍. ആദ്യഘട്ട പട്ടികയില്‍ 139 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.
ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാല്‍. ആദ്യഘട്ട പട്ടികയില്‍ 139 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.
കേരളത്തിലെ 16 പേരുള്‍പ്പെട്ട സ്ഥാനാര്‍ത്ഥി പട്ടികയാണ് പുറത്ത് വിട്ടിരിക്കുന്നത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും ആലപ്പുഴയില്‍ കെ.സി വേണുഗാപാലും തന്നെ മത്സരിക്കും. തൃശ്ശൂരില്‍ കെ. മുരളീധരനും വടകരയില്‍ ഷാഫി പറമ്പിലും മത്സരിക്കും. തിരുവനന്തപുരം ശശി തരുര്‍, ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ്, മാവേലിക്കര കൊടിക്കുന്നല്‍ സുരേഷ്, പത്തനംതിട്ട ആന്റോ ആന്റണി, എറണാകുളം ഹൈബി ഈഡന്‍, ഇടുക്കി ഡീന്‍ കുര്യാക്കോസ്, ചാലക്കുടി ബെന്നി ബെഹ്നാന്‍, പാലക്കാട് വി.കെ ശ്രീകണ്ഠന്‍, ആലത്തൂര്‍ രമ്യ ഹരിദാസ്, കോഴിക്കോട് എം.കെ. രാഘവന്‍, കണ്ണൂര്‍ കെ. സുധാകരന്‍, കാസര്‍കോട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിങ്ങനെയാണ് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക.
ആലപ്പുഴയില്‍ കെ.സി വേണുഗോപാല്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ വലിയ അനിശ്ചിതത്വം നിലനിന്നിരുന്നു. കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി ആയതിനാല്‍ കെ.സി വേണുഗോപാല്‍ മത്സരിക്കാന്‍ തയ്യാറാകുമോ എന്ന് വ്യക്തതയില്ലായിരുന്നു. എന്നാല്‍ ജനറല്‍ സെക്രട്ടറി സ്ഥാനം നിലനിര്‍ത്തി കൊണ്ട് തന്നെ ആലപ്പുഴയില്‍ അദ്ദേഹം മത്സരിക്കാനാണ് പാര്‍ട്ടി നേതൃത്വം തീരുമാനമെടുത്തത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 20 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് ആകെ നഷ്ടമായത് ആലപ്പുഴ മാത്രമായിരുന്നു. അതിനാല്‍ ഇക്കുറി ആലപ്പുഴയില്‍ കെ.സി വേണുഗോപാല്‍ തന്നെ മത്സരിക്കണമെന്ന് ആവശ്യം ഉയരുകയായിരുന്നു.
അതേസമയം, ഉത്തര്‍പ്രദേശിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ ഇതുവരെ തീരുമാനമായിട്ടില്ല. തീരുമാനമായാല്‍ വയനാടിന് പുറമേ അമേഠിയിലോ റായ്ബറേലിയിലോ കൂടെ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ സാധ്യതയുണ്ട്.
Content Highlight: congress announces kerala candidates for lok sabha election 2024