| Wednesday, 20th January 2021, 1:48 pm

ബി.ജെ.പിക്കെതിരെ ഇടതുമായി കൈ കോര്‍ത്ത് കോണ്‍ഗ്രസ്; തെരഞ്ഞെടുപ്പിന് മുന്‍പ് അസമില്‍ പുതിയ തന്ത്രങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെ അസമില്‍ പുതിയ നീക്കവുമായി കോണ്‍ഗ്രസ്.

ഇടതുപക്ഷവുമായി ചേര്‍ന്ന് കോണ്‍ഗ്രസ് പുതിയ സഖ്യത്തിന് രൂപം നല്‍കി. ചൊവ്വാഴ്ചയാണ് പ്രഖ്യാപനം നടത്തിയത്.

സി.പി.ഐ, സി.പി.ഐ.എം, സി.പി.ഐ.എം.എല്‍, എ.ഐ.യു.ഡി.എഫ്, അഞ്ചാലിക് ഗണ മോര്‍ച്ച എന്നീ കക്ഷികള്‍ക്കൊപ്പമാണ് കോണ്‍ഗ്രസിന്റെ സഖ്യം.

അസം നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പുറത്താക്കാന്‍ സഖ്യകക്ഷികള്‍ ഒരുമിച്ച് പോരാടുമെന്നും അസമിലെ മറ്റ് പ്രാദേശിക പാര്‍ട്ടികളെയും ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളെയും തങ്ങളുടെ സഖ്യത്തിലേക്ക് സ്വാഗതം ചെയ്യുന്നെന്നും അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ റിപുന്‍ ബോറ പറഞ്ഞു.

എന്നാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരായിരിക്കും എന്നതില്‍ സഖ്യം നിലവില്‍ വ്യക്തത വരുത്തിയിട്ടില്ല.

മാര്‍ച്ച്-ഏപ്രില്‍ മാസത്തിലായിരിക്കും അസമില്‍ നിയമസഭാ തെരഞ്ഞെടുപ്പ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Congress announces ‘grand alliance’ in Assam ahead of polls

We use cookies to give you the best possible experience. Learn more