അമൃത്സര്‍: പഞ്ചാബിലെ നാല് നിയമസഭാമണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 21 നാണ് തെരഞ്ഞെടുപ്പ്. ഫഗ്വാര, മുകേറിയന്‍, ദാക്ക, ജലാലാബാദ് എന്നീ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.
ഫഗ്വാരയില്‍ നിന്നും ബല്‍വീന്ദര്‍ ദാലിവാള്‍ മത്സരിക്കും. മുകേറിയനില്‍ നിന്നും ഇന്ദു ബാലിനും ദാക്കയില്‍ സന്ദീപ് സന്ധുവും ജലാലാബാദില്‍ രമീന്ദര്‍ അംലയും മത്സരിക്കും.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കാണ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി സോം പ്രകാശ് വിജയിച്ചതിനെതുടര്‍ന്നാണ് ഫഗ്വാര സീറ്റ് ഒഴിഞ്ഞുകിടന്നിരുന്നത്. എന്നാല്‍ ദാക്കയില്‍ മുന്‍ ആംആദ്മിപാര്‍ട്ടി എം.എല്‍.എ എച്ച്. എസ്. ഫൂല്‍ക്ക രാജി വെച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കോണ്‍ഗ്രസ് എം.എല്‍.എ രജനിഷ് കുമാര്‍ ബബ്ബിയുടെ നിര്യാണത്തെത്തുടര്‍ന്നാണ് മുകേറിയന്‍ സീറ്റ് ഒഴിഞ്ഞുകിടക്കുന്നത്.
ജലാലാബാദ് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത് എസ്.എ.ഡി അധ്യക്ഷന്‍ സുഖ്ബീര്‍ സിംഗ് ബാദല്‍ ആയിരുന്നു. ബാദല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതോടെയാണ് ഈ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 117 സീറ്റില്‍ 77 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയിരുന്നു.
ആംആദ്മി പാര്‍ട്ടിക്ക് 20 സീറ്റ് മാത്രമാണ് നേടാനായത്. എന്നാല്‍ ഇത് ബി.ജെ.പി -എസ്.എ.ഡി. സഖ്യത്തിന് തിരിച്ചടിയായിരുന്നു. 2007 വരെ പഞ്ചാബില്‍ ബി.ജെ.പി എസ്.എ.ഡി സഖ്യമാണ് അധികാരത്തിലുണ്ടായിരുന്നതെങ്കില്‍ ഇവര്‍ക്ക് ആകെ നേടാനായത് 18 സീറ്റായായിരുന്നു. എസ്.എ.ഡി 15 സീറ്റ് നേടിയപ്പോള്‍ ബി.ജെ.പി മൂന്ന് സീറ്റില്‍ മാത്രമാണ് വിജയിച്ചത്.
അരുണാചല്‍ പ്രദേശ്, ബീഹാര്‍, ഛത്തീല്ഗണ്ഡ്, അസം, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, കേരളം, മധ്യപ്രദേശ്, മേഘാലയ, ഒഡീഷ, പുതുച്ചേരി, പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ 64 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തിയ്യതി ശനിയാഴ്ച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ