ന്യൂദല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രഖ്യാപിച്ചു. ശശി തരൂര്‍, കെ.സി.വേണുഗോപാല്‍, സച്ചിന്‍ പൈലറ്റ് എന്നിവരെ സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എ.കെ. ആന്റണിയെ സമിതിയില്‍ നിലനിര്‍ത്തുകയും രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവായി ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
39 പേരാണ് പ്രവര്‍ത്തക സമിതിയിലുള്ളത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മന്‍മോഹന്‍ സിങ്, അധിര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ പ്രവര്‍ത്തക സമിതിയില്‍ ഉണ്ടാകുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇവര്‍ക്ക് പുറമേ 34 അംഗങ്ങളെയാണ് സമിതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രിയങ്ക ഗാന്ധി വാദ്ര, അധിര്‍ രഞ്ജന്‍ ചൗധരി, എ.കെ ആന്റണി, അംബിക സോണി, മീര കുമാര്‍, ദിഗ്‌വിജയ് സിങ്, പി. ചിദംബരം, താരിഖ് അന്‍വര്‍, ലാല്‍ സാങ്‌വാല, മുകുള്‍വാസ്‌നിക്, ആനന്ദ് ശര്‍മ, അശോക് റാവു ചവാന്‍, അജയ് മാക്കന്‍, ചിരഞ്ജിത്ത് സിങ്, കുമാരി ശെല്‍ജ, എന്‍ രാഘവേന്ദ്ര റെഡ്ഢി, ശശി തരൂര്‍, അഭിഷേക് മനു സിങ്‌വി, സല്‍മാന്‍ ഖുര്‍ഷിദ്, ജയറാം രമേശ്, ജിതേന്ദ്ര സിങ്, രണ്‍ദീപ് സിങ് സുര്‍ജെവാല, സച്ചിന്‍ പൈലറ്റ്, ദീപക് ബാബറിയ, ജഗതീഷ് താക്കൂര്‍, അഭിലാഷ് പാണ്ഡെ, ദീപക് ദാസ് മുന്‍സി, മന്‍ജീവ് സിങ് മാളവ്യ, ഗൗരവ് ഗൊഗോയ്, കമലേശ്വര്‍ പട്ടേല്‍, കെ.സി വേണുഗോപാല്‍ എന്നിവരാണ് പട്ടികയിലുള്ളത്.
നേരത്തെ, രാജസ്ഥാനില്‍ നടന്ന എ.ഐ.സി.സി സമ്മേളനത്തില്‍ പ്രവര്‍ത്തക സമിതി അംഗങ്ങളെ പ്രഖ്യാപിക്കുമ്പോള്‍ മുതിര്‍ന്ന അംഗങ്ങള്‍ക്കൊപ്പം തന്നെ 50 വയസില്‍ താഴെയുള്ള അംഗങ്ങളെ കൂടി സമിതിയില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സച്ചിന്‍ പൈലറ്റിന് സമിതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വീരപ്പ മൊയ്‌ലി, ഹരീഷ് റാവത്ത്, പവന്‍കുമാര്‍ ബന്‍സല്‍, മോഹന്‍ പ്രകാശ്, രമേശ് ചെന്നിത്തല, ബി.ആര്‍. ഹരി പ്രസാദ്, പ്രതിഭ സിങ്, മനീഷ് തിവാരി, താരിഖ് ഹമീദ് ഖര, ദീപേന്ദ്ര സിങ് ഹോഡ, ഗിരീഷ് റായ ചൊന്ദന്‍കര്‍, ചന്ദ്രകാന്ത് ഹാന്‍ഡോര്‍, പൗലോ ദേവി നേതം, ദാമോദര്‍ രാജ നരസിംഹ, സുദീപ് റോയ് ബര്‍മന്‍, കെ. രാജു, മീനാക്ഷി നടരാജന്‍ തുടങ്ങിയവര്‍ സ്ഥിരം ക്ഷണിതാവായില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
Content Highlights: Congress Announced working commitee members