മഹാരാഷ്ട്രയില്‍ ശിവസേനയും എന്‍.സി.പിയും കോണ്‍ഗ്രസും ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. എന്നാല്‍ ഈ ബന്ധം ബ്രിഹണ്‍മുംബൈ മേയര്‍ തെരഞ്ഞെടുപ്പില്‍ ബാധകമല്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.
മേയര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്ന കാര്യം ആലോചിക്കുകയാണെന്ന് മുംബൈ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഏക്‌നാഥ് ഗെയ്ക്ക്‌വാദ് പറഞ്ഞു. ഞങ്ങള്‍ ഇപ്പോള്‍ പ്രതിപക്ഷത്താണ്. 3-4 പേരുടെ പട്ടിക ഉണ്ടാക്കിയിട്ടുണ്ട്. ഇതില്‍ ഒരാള്‍ പത്രിക സമര്‍പ്പിക്കും. ഇന്ന് വൈകീട്ട് ആറ് മണി വരെ സമയമുണ്ടെന്നും ഏക്‌നാഥ് ഗെയ്ക്ക്‌വാദ് പറഞ്ഞു. എന്നാല്‍ ഹൈക്കമാന്‍ഡിന്റെ നിര്‍ദേശത്തിനനുസരിച്ചായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക എന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മേയര്‍ സ്ഥാനത്തേക്ക് ശിവസേനയെ എന്‍.സി.പി പിന്തുണക്കും. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് എന്‍.സി.പി മത്സരിക്കുന്നുണ്ട്. ഈ സീറ്റില്‍ ശിവസേനയുടെ പിന്തുണ എന്‍.സി.പിക്ക് ലഭിച്ചേക്കും.
ബി.ജെ.പി മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നില്ല. മത്സരിക്കാനാവശ്യമായ എണ്ണം കൗണ്‍സിലര്‍മാര്‍ തങ്ങള്‍ക്കൊപ്പമില്ലെന്നും അടുത്ത തവണ മത്സരിക്കാന്‍ ആവശ്യമായ എണ്ണം കൗണ്‍സിലര്‍മാര്‍ തങ്ങള്‍ക്കുണ്ടാവുമെന്നാണ് ബി.ജെ.പിയുടെ പ്രതികരണം.
നേരത്തെ ബി.ജെ.പിയുടെ പിന്തുണയോടെയായിരുന്നു ശിവസേന സര്‍ക്കാര്‍ രൂപീകരിച്ചത്. ഇപ്പോള്‍ സാഹചര്യം വിപരീതമാണ്. മുംബൈ കോര്‍പ്പറേഷനില്‍ 227 അംഗങ്ങളാണുള്ളത്. ശിവസേനക്ക് 94 അംഗങ്ങളും ബി.ജെ.പിക്ക് 83 പേരുമാണുള്ളത്. മേയര്‍ സ്ഥാനത്തിനായി ബി.ജെ.പി ശിവസേനയെ പിന്തുണക്കുകയായിരുന്നു. കോണ്‍ഗ്രസിന് 29 അംഗങ്ങളും എന്‍.സി.പിയുടെ 8 പേരുമാണ് മുംബൈ കോര്‍പ്പേറേഷനില്‍. 1997 മുതല്‍ ശിവസേനയില്‍ നിന്നാണ് മുംബൈ മേയര്‍.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ