| Tuesday, 7th January 2020, 11:21 am

'കോണ്‍ഗ്രസിന് അപ്രധാനവകുപ്പുകള്‍ മാത്രം'; മഹാരാഷ്ട്രയില്‍ ചാര്‍ജെടുക്കാതെ എം.എല്‍.എമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ മന്ത്രിസഭാ വികസനവും വകുപ്പ് വിതരണവും പൂര്‍ത്തിയായതിന് ശേഷവും കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു. പാര്‍ട്ടി നേതാക്കള്‍ മാത്രമല്ല വകുപ്പുകള്‍ ലഭിച്ചവരും അസന്തുഷ്ടരാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ ബാലാസാഹേബ് തോറോത്തിന്റെ കഴിവുകേടാണ് അപ്രധാന വകുപ്പുകള്‍ ലഭിക്കാന്‍ കാരണമെന്നും ആരോപണമുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മഹാരാഷ്ട്ര മുന്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളിലൊരാളുമായ വിജയ് വഡേതിവര്‍ മന്ത്രിസഭാ വികസനത്തിന് പിന്നാലെ കടുത്ത അതൃപ്തിയിലാണ്. ശിവസേനയുമായുള്ള എന്‍.സി.പി കോണ്‍ഗ്രസ് സഖ്യത്തെ ശക്തമായി പിന്തുണച്ചവരില്‍ ഒരാളായിരുന്നു വിജയ്.

ഇതില്‍ അതൃപ്തി അറിയിച്ച് രംഗത്തെത്തിയ മറ്റൊരു കോണ്‍ഗ്രസ് നേതാവാണ് അമിത് ദേശ്മുഖ്. അദ്ദേഹത്തിന് മെഡിക്കല്‍ എജ്യൂക്കേഷന്‍, സാംസ്‌കാരികം തുടങ്ങിയ വകുപ്പുകളാണ് നല്‍കിയത്. എന്നാല്‍ ഇതില്‍ തന്റെ അതൃപ്തി അറിയിച്ച് അമിത് ദേശ്മുഖ് മല്ലികാര്‍ജ്ജുന ഗാര്‍ഖയെ സമീപിച്ചിരുന്നു.

എന്നാല്‍ വിഷയം ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായി ഒരുങ്ങുകയാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍. എന്നാല്‍ മറ്റ് പലരും ഇതുവരേയും വകുപ്പുകള്‍ ലഭിച്ചിട്ടും ചാര്‍ജ് എടുക്കാനും തയ്യാറായിട്ടില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more