ചെന്നൈ: ഒരാഴ്ചയോളം നീണ്ടുനിന്ന വാക്‌പോര് അവസാനിപ്പിക്കാന്‍ തീരുമാനിച്ച് തമിഴ്‌നാട്ടിലെ കോണ്‍ഗ്രസും ഡി.എം.കെയും. ഇരുപാര്‍ട്ടികളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ആഭ്യന്തരമായി ചര്‍ച്ച ചെയ്യുകയും പുറത്ത് പറയുന്നത് ഒഴിവാക്കാനും തീരുമാനിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
തദ്ദേശ സ്ഥാപനങ്ങളിലെ അധികാര വീതം വെപ്പുമായി ബന്ധപ്പെട്ടാണ് ഇരുപാര്‍ട്ടികളും തമ്മില്‍ കടുത്ത വാക്‌പോര് നടന്നത്. ഇത് അവസാനിപ്പിക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കെ.എസ് അഴഗിരി ഡി.എം.കെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിലെത്തി പാര്‍ട്ടി അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിനെ കണ്ട് സംസാരിച്ചു. ഇതിനെ തുടര്‍ന്നാണ് പിണക്കം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
അഭിപ്രായ വ്യത്യാസമുണ്ടാവുകയാണെങ്കില്‍ തമിഴ്‌നാട് കോണ്‍ഗ്രസ് സമിതിയും ഡി.എം.കെ അദ്ധ്യക്ഷന്‍മാരും തമ്മില്‍ ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കും. ഇരുപാര്‍ട്ടി നേതാക്കളും വ്യക്തിപരമായി അഭിപ്രായം പറയരുതെന്നുമാണ് തീരുമാനമെടുത്തതെന്നും കെ.എസ് അഴഗിരി പറഞ്ഞു.
ഇരുപാര്‍ട്ടികളും എപ്പോഴും ഐക്യത്തോടെയാണ് പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും ഇനിയും അത് അങ്ങനെ തന്നെ തുടരുമെന്നും അഴഗിരി പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ഡി.എം.കെയുമായുള്ള സഖ്യം തുടരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ