Kerala News
39 ഓളം ബി.ജെ.പി, കോണ്‍ഗ്രസ് കുടുംബങ്ങള്‍ സി.പി.ഐ.എമ്മില്‍ ചേര്‍ന്നു; അംഗത്വമെടുത്തത് സി.പി.ഐ.എമ്മിനെതിരെ മത്സരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Mar 23, 06:32 am
Friday, 23rd March 2018, 12:02 pm

വാളയാര്‍: കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം സ്ഥാനാര്‍ഥിക്കെതിരെ മത്സരിച്ച കോണ്‍ഗ്രസ് നേതാവ് റോസമ്മ സെലിന്റെ നേതൃത്വത്തില്‍ 39 കുടുംബങ്ങള്‍ സി.പി.ഐ.എമ്മിലേക്ക്

കോണ്‍ഗ്രസ്, ബി.ജെ.പി, എ.ഐ.എ.ഡി.എം.കെ എന്നീ പാര്‍ട്ടികളില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച ഇവര്‍ പാര്‍ട്ടികളുടെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് രാജിവെച്ചത്. തുടര്‍ന്ന് സി.പി.ഐ.എമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വാളയാര്‍ ഡാം റോഡിലുള്ള കുടുംബങ്ങളാണ് ഇവ.


A;so Read സുരേഷ് കീഴാറ്റൂരിന്റെ സഹോദരന് സി.പി.ഐ.എമ്മിന്റെ തൊഴില്‍ വിലക്ക്; വിലക്ക് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച്


സി.പി.ഐ.എം വാളയാര്‍ ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച കുടുംബസംഗമത്തിലേക്ക് പുതുതായി എത്തിയവരെ വരവേറ്റു. സി.പി.ഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ ഇവരെ സ്വീകരിച്ചു. പുതുശേരി ഏരിയ സെക്രട്ടറി എസ് സുഭാഷ് ചന്ദ്രബോസ് സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി ഉദയകുമാര്‍ അധ്യക്ഷനായി. കെ നാഗരാജ് സ്വാഗതവും അമരാവതി നന്ദിയും പറഞ്ഞു.

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളും അക്രമവും ഇനിയും സഹിച്ച് ആ പാര്‍ട്ടിയില്‍ തുടരാന്‍ കഴിയില്ലെന്നാണ് ബി.ജെ.പി വിട്ടുവന്നവര്‍ പറയുന്നത്.

കോണ്‍ഗ്രസിന് ഇനിയുള്ള കാലത്ത് പ്രസക്തിയില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംരക്ഷിക്കാനും അവരുടെ വികാരങ്ങള്‍ മനസ്സിലാക്കാനും നേതൃത്വത്തിനു കഴിയുന്നില്ലെന്നും കോണ്‍ഗ്രസില്‍നിന്ന് രാജിവച്ചവര്‍ പറഞ്ഞു.