ന്യൂദല്‍ഹി: കോണ്‍ഗ്രസിനെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയായി രാജ്യസഭാ പ്രതിപക്ഷ ഉപനേതാവ് ആനന്ദ് ശര്‍മ്മ. കോണ്‍ഗ്രസിന്റെ മതേതര സ്വഭാവത്തിന് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ആനന്ദ് ശര്‍മ്മ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ കോണ്‍ഗ്രസിനെയും എസ്.ഡി.പി.ഐയെയും ബന്ധപ്പെടുത്തിയുള്ള പരാമര്‍ശത്തിനാണ് ആനന്ദ് ശര്‍മ്മയുടെ മറുപടി പറഞ്ഞത്.
‘കോണ്‍ഗ്രസിന് ജനകീയ സമരങ്ങള്‍ നയിച്ച നീണ്ട ചരിത്രമുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഏതെങ്കിലും സംഘടനയ്‌ക്കൊപ്പമല്ല, മറിച്ച് ജനങ്ങള്‍ക്കൊപ്പം നിന്നാണ് കോണ്‍ഗ്രസ് സമരം ചെയ്യുന്നത്. കോണ്‍ഗ്രസിന് ആരുടെയും ധര്‍മപ്രഭാഷണത്തിന്റെ ആവശ്യമില്ല. പൗരത്വ നിയമത്തിനെതിരായ സമരത്തെ നയിക്കേണ്ടത് കോണ്‍ഗ്രസിന്റെ ഉത്തരവാദിത്വമാണ്’, ആനന്ദ് ശര്‍മ്മ പറഞ്ഞു.
നിയമസഭയിലാണ് പിണറായി വിജയന്‍ എസ്.ഡി.പി.ഐയ്ക്കെതിരെയും കോണ്‍ഗ്രസിനെതിരെയും വിമര്‍ശനമുന്നയിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ എസ്.ഡി.പി.ഐ നുഴഞ്ഞു കയറി അക്രമമുണ്ടാക്കുന്നു എന്ന് അദ്ദേഹം ആരോപിച്ചു. മഹല്ല് കമ്മിറ്റികള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.