| Friday, 13th September 2019, 10:05 pm

ജാര്‍ഖണ്ഡില്‍ മഹാസഖ്യത്തിനൊരുങ്ങി കോണ്‍ഗ്രസ്; ഇടതുപാര്‍ട്ടികളും സഖ്യത്തിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വരുന്ന നിയമസഭ തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി പ്രതിപക്ഷ കക്ഷികളുടെ സഖ്യം രൂപീകരിക്കാന്‍ കോണ്‍ഗ്രസ് മുന്‍കൈയ്യെടുക്കുന്നു. ജെ.എം.എം, ജെ.വി.എം.പി, ആര്‍.ജെ.ഡി, ഇടതുപാര്‍ട്ടികള്‍ എന്നിവരുമായി മഹാസഖ്യം രൂപീകരിക്കുന്നതിനുള്ള ചര്‍ച്ച കോണ്‍ഗ്രസ് ആരംഭിച്ചു. പുതിയ സംസ്ഥാന അദ്ധ്യക്ഷനെ തെരഞ്ഞെടുത്തതിന് ശേഷമാണ് സഖ്യത്തിനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജെ.വി.എം.പിയുമായും ജെ.എം.എമ്മുമായും ഉള്ള സഖ്യം ഗുണം ചെയ്തില്ലെങ്കിലും സഖ്യം തുടരാന്‍ തന്നെയാണ് കോണ്‍ഗ്രസ് തീരുമാനം. ഇടതുപാര്‍ട്ടികള്‍ക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വാധീനമുണ്ട്. അത് കൊണ്ട് തന്നെ ഇടതുപാര്‍ട്ടികളെയും സഖ്യത്തിലെത്തിക്കാനാണ് ശ്രമം ആരംഭിച്ചിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വിവിധ നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നെങ്കിലും ആര്‍.ജെ.ഡിയെയും സഖ്യത്തില്‍ ചേര്‍ക്കാനാണ് കോണ്‍ഗ്രസ് ആലോചന. ഓരോ ബി.ജെ.പി വിരുദ്ധ വോട്ടും സമാഹരിക്കാന്‍ ഈ പാര്‍ട്ടികളല്ലാതെ ചെറു ഗ്രൂപ്പുകളുമായും ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

അഞ്ച് വര്‍ക്കിംഗ് പ്രസിഡണ്ടുമാരെയാണ് അദ്ധ്യക്ഷനെ കൂടാതെ കോണ്‍ഗ്രസ് പുതുതായി തെരഞ്ഞെടുത്തിരിക്കുന്നത്. മത-സമുദായ സന്തുലനം നിലനിര്‍ത്തിയാണ് ഇവരെ തെരഞ്ഞെടുത്തിരിക്കുന്നത്.

We use cookies to give you the best possible experience. Learn more