| Saturday, 14th November 2020, 9:22 pm

ഇപ്പോള്‍ ഞാനും കരുതുന്നു ബി.ജെ.പി ഇ.വി.എം തട്ടിപ്പ് നടത്തിയെന്ന്; തെരഞ്ഞെടുപ്പ് റാലികളിലെ ആള്‍ക്കൂട്ടം മഹാസഖ്യത്തിനൊപ്പമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: ബീഹാര്‍ തെരഞ്ഞെടുപ്പിലും മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിലും ഇ.വി.എം അട്ടിമറി നടന്നുവെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ സജ്ജന്‍ സിംഗ് വെര്‍മ. രണ്ട് സംസ്ഥാനങ്ങളിലും ജനവികാരം ബി.ജെ.പിയ്‌ക്കെതിരായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

‘മധ്യപ്രദേശില്‍ ജനങ്ങളുടെ ബോഡി ലാംഗ്വേജ് കോണ്‍ഗ്രസിന് അനുകൂലമായിരുന്നു. തേജസ്വി യാദവിന്റെ റാലികളിലെ ജനക്കൂട്ടം സൂചിപ്പിച്ചത് ബീഹാറില്‍ ഏകപക്ഷീയമായ തെരഞ്ഞെടുപ്പായിരിക്കും എന്നാണ്’, വെര്‍മ പറഞ്ഞു.

ബീഹാറില്‍ മഹാസഖ്യവും മധ്യപ്രദേശില്‍ കോണ്‍ഗ്രസുമായിരുന്നു ജയിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ബി.ജെ.പി ഇ.വി.എം ദുരുപയോഗം ചെയ്യുമെന്ന് നേരത്തെ ഞാന്‍ കരുതിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ എനിക്ക് അങ്ങനെ തോന്നുന്നു’, വെര്‍മ പറഞ്ഞു.

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ 125 സീറ്റില്‍ വിജയിച്ചപ്പോള്‍ മഹാസഖ്യത്തിന് 110 സീറ്റാണ് ലഭിച്ചത്.

മഹാസഖ്യത്തിലെ ആര്‍.ജെ.ഡിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 75 സീറ്റാണ് ആര്‍.ജെ.ഡിയ്ക്ക് ലഭിച്ചത്.

കോണ്‍ഗ്രസിന് 19 സീറ്റും ലഭിച്ചു. ഇടത് പാര്‍ട്ടികളായ സി.പി.ഐ.എം.എല്‍ (12), സി.പി.ഐ.എം (2), സി.പി.ഐ (2) എന്നീ കക്ഷികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.

ജെ.ഡി.യുവിന് 43 സീറ്റാണ് ലഭിച്ചിരുന്നത്. 74 സീറ്റിലാണ് ബി.ജെ.പി ജയിച്ചത്.

എന്‍.ഡി.എയിലെ മറ്റ് കക്ഷികളായ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും വികാസ്ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടിയും നാല് വീതം സീറ്റുകളില്‍ വിജയിച്ചു.

എ.ഐ.എം.ഐ.എം 5 ഉം ബി.എസ്.പി ഒന്നും സീറ്റില്‍ വിജയിച്ചു. ഒറ്റയ്ക്ക് മത്സരിച്ച എല്‍.ജെ.പിയ്ക്കും ഒരു സ്വതന്ത്രനുമാണ് ശേഷിച്ച സീറ്റ്.

ഡൂള്‍ന്യൂസിനെ  ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Congress Alleges EVM Trap in Bihar and Madhyapradesh

We use cookies to give you the best possible experience. Learn more