കോണ്‍ഗ്രസ് 'ഓള്‍ ഔട്ട് '? ആദ്യ ഫല സൂചനയില്‍ പ്രതീക്ഷയ്ക്ക് വകയില്ലാതെ പാര്‍ട്ടി
ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നും പുറത്തുവരുന്ന ഫല സൂചനകള്‍ ഒന്നും തന്നെ കോണ്‍ഗ്രസിന് പ്രതീക്ഷയ്ക്ക് വക നല്‍കുന്നതല്ല.
എവിടേയും ഒന്നാം സ്ഥാനത്തെത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. ഭരിച്ചിരുന്ന പഞ്ചാബില്‍ പോലും അധികാരം നിലനിര്‍ത്താന്‍ പറ്റാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്.
ബി.ജെ.പി വ്യക്തമായ ആധിപത്യം പുലര്‍ത്തുന്ന യു.പിയില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ ദയനീയമാണ്.
രണ്ടക്കം തികയ്ക്കാന്‍ പോലും കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. ആറ് സീറ്റിലാണ് നിലവില്‍ കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നത്.
പഞ്ചാബില്‍ ആംആദ്മി 89 സീറ്റില്‍ മുന്നിട്ട് നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നത് 12 സീറ്റിലാണ്. ഗോവയില്‍ 13 സീറ്റില്‍ മുന്നിട്ട് നില്‍ക്കുന്നു എന്നത് മാത്രമാണ് ആശ്വാസം.
ഉത്തരാഖണ്ഡില്‍ 20 സീറ്റിലും മണിപ്പൂരില്‍ 12 സീറ്റിലുമാണ് കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നത്.
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ എന്നീ അഞ്ചുസംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലമാണ് ഇന്ന് പ്രഖ്യാപിക്കുക.
ഉത്തര്‍പ്രദേശില്‍ 403 സീറ്റുകളിലേക്കും പഞ്ചാബില്‍ 117 സീറ്റുകളിലേക്കും ഉത്തരാഖണ്ഡില്‍ 70 സീറ്റുകളിലേക്കും മണിപ്പുരില്‍ 60 സീറ്റുകളിലേക്കും ഗോവയില്‍ 40 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.
രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.
Content Highlights: Congress ‘all out’? The party was hopeless at the first sign of results