ന്യൂദല്‍ഹി: പെട്രോള്‍ വില വര്‍ദ്ധനവിനെക്കുറിച്ചുള്ള ചോദ്യം അവഗണിച്ച് വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച ധനകാര്യമന്ത്രി നിര്‍മലാ സീതാരാമനെ പരിഹസിച്ച് കോണ്‍ഗ്രസ്. ട്വിറ്ററിലൂടെയാണ് നിര്‍മ്മലാ സീതരാമനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ട്രോളി കോണ്‍ഗ്രസ് രംഗത്തെത്തിയത്.
ആഗോള വിപണിയില്‍ ക്രൂഡ് ഓയല്‍ വില കുറഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ അതിന്റെ ഗുണം ഇന്ത്യയില്‍ ഉണ്ടാകുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഉത്തരം നല്‍കാതെ ചിരിച്ചുകൊണ്ട് വാര്‍ത്താ സമ്മേളനം അവസാനിപ്പിക്കുയായിരുന്നു നിര്‍മ്മലാ സീതാരാമന്‍.
ഈ നടപടിയെ പരിഹസിച്ചുുകൊണ്ട് പെട്രോള്‍ വിലവര്‍ദ്ധനവിലെക്കുറിച്ചുള്ള ഗൗരവമുള്ള ചോദ്യത്തിന് നിര്‍മലാ സീതാരാമന്‍ എന്ന് വിവരിച്ചുകൊണ്ടുള്ള വീഡിയോ കോണ്‍ഗ്രസ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
നിര്‍മ്മലാ സീതാരാമന്റെ വാര്‍ത്താസമ്മേളനവും മോദിയുടെ പഴയവീഡിയോയും ഒരുമിച്ച് ചേര്‍ത്താണ് കോണ്‍ഗ്രസിന്റെ ട്രോള്‍.
” നിര്‍മ്മലാ ജീ ചോദ്യങ്ങള്‍ അവഗണിക്കാന്‍ ഒരു എളുപ്പ വഴിയുണ്ട്, പ്രധാനമന്ത്രി മോദി ചെയ്യുന്നത് പോലെ മാധ്യമങ്ങളെ കാണാതിരുന്നാമതി. എന്നിട്ട് രാജ്യത്തെ ഇരുട്ടിലാക്കൂ” നിര്‍മ്മലാ സീതാരാമനെ പരിഹസിച്ച് കൊണ്ട് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.
രാജ്യത്ത് ഇന്ധനത്തിന്റെ എക്സൈസ് തീരുവ കൂട്ടിയിരുന്നു. പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതമാണ് വര്‍ധിപ്പിച്ചത്. ഇന്ന് അര്‍ധരാത്രി മുതല്‍ പുതുക്കിയ വില നിലവില്‍ വരും. ആഗോള മാര്‍ക്കറ്റില്‍ അസംസ്‌കൃത എണ്ണവില കുത്തനെ കുറയുന്നതിനിടെയാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ