ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് പടര്‍ന്ന് പിടിക്കുന്നതിനിടെ ജെ.ഇ.ഇ-നീറ്റ് പരീക്ഷകള്‍ നടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ കോണ്‍ഗ്രസ്. വിദ്യാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് വേണം പരീക്ഷകള്‍ നടത്തേണ്ടതെന്ന് കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്കാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ പരാജയങ്ങള്‍ക്കനുസരിച്ച് നീറ്റ്-ജെ.ഇ.ഇ പരീക്ഷാര്‍ത്ഥികളുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ പാടില്ല. സര്‍ക്കാര്‍ എല്ലാവരോടും സംസാരിക്കുകയും ഒരു സമവായത്തിലെത്തുകയും വേണം,’ രാഹുല്‍ പ്രതികരിച്ചു.
ട്വീറ്റിനൊപ്പം ഒരു വീഡിയോയും രാഹുല്‍ പങ്കുവെച്ചു. ആശങ്കയിലായി നില്‍ക്കുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നിങ്ങളുടെ ശബ്ദമുയര്‍ത്തണം. വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്‌നങ്ങളും സര്‍ക്കാര്‍ പരിഗണനയിലെടുക്കണമെന്നും രാഹുല്‍ പറഞ്ഞു.
കുട്ടികളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി കാണണമെന്നാണ് പ്രിയങ്കാ ഗാന്ധി പ്രതികരിച്ചത്.
‘കൊവിഡ് വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ കുട്ടികളെയും മാതാപിതാക്കളെയും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഈ കുട്ടികാണ് രാജ്യത്തിന്റെ ഭാവി. വിദ്യാര്‍ത്ഥികളുടെ ആശങ്ക ധാര്‍ഷ്ട്യത്തോടെയും രാഷ്ട്രീയ പരമായുംഅല്ല നേരിടേണ്ടത്. അത് തീര്‍ത്തും ഗൗരവമായി കാണേണ്ടതുണ്ട്,’ പ്രിയങ്കാ ഗാന്ധി
പരീക്ഷകള്‍ സംഘടിപ്പിക്കുന്ന കേന്ദ്രത്തിന്റെ നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച യില്‍ നിരവധി പ്രതിഷേധങ്ങളാണ് ഇതിന്റെ ഭാഗമായി ദല്‍ഹിയില്‍ അരങ്ങേറിയത്.
കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമുള്‍പ്പെടെ നിരവധി പേരാണ് പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഇന്ന് ദല്‍ഹിയില്‍ അറസ്റ്റു ചെയ്യപ്പെട്ടത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക