| Saturday, 29th August 2020, 3:54 pm

ടൈംസ് മാഗസിന്റെ റിപ്പോര്‍ട്ടിന് പിന്നാലെ സുക്കര്‍ബര്‍ഗിന് രണ്ടാമതും കത്തയച്ച് കോണ്‍ഗ്രസ്; ഫേസ്ബുക്ക് ഇന്ത്യക്കെതിരെ സ്വീകരിച്ച നടപടികൾ അറിയണമെന്ന് ആവശ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രചരണങ്ങളോട് മൃദുസമീപനം സ്വീകരിക്കുന്നെന്ന ആരോപണം അന്വേഷിക്കാന്‍ ഫേസ്ബുക്ക് എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് അറിയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് വീണ്ടും കത്തയച്ചു.

ഇന്ത്യയിലെ ഫേസ്ബുക്ക് പക്ഷപാതിത്വത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും വിദ്വേഷ പ്രസംഗത്തിനെതിരെയുള്ള ഫേസ്ബുക്കിന്റെ നയങ്ങളെ അവഗണിച്ച് കൊണ്ട് മുസ്‌ലിം വിരുദ്ധത പറയാന്‍ ഫേസ്ബുക്കില്‍ അനുവദിക്കുന്നുണ്ടെന്നും
അന്താരാഷ്ട്ര മാധ്യമമായ വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടിന് പിന്നാലെ ആഗസ്റ്റ് 17 ന് സുക്കര്‍ബര്‍ഗിന് കത്തയച്ചിരുന്നു.

ബി.ജെ.പി നേതാക്കളുടെ വിദ്വേഷപ്രചരണങ്ങളോട് മൃദുസമീപനം സ്വീകരിക്കുന്നെന്ന ആരോപണത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കത്ത്.

ഇന്ത്യയിലെ ഫേസ്ബുക്ക് മേധാവികള്‍ സ്വീകരിക്കുന്ന നയങ്ങളില്‍ ഉന്നതാധികാര സമിതി അന്വേഷിക്കണമെന്നും

2014 തൊട്ട് ഫേസ്ബുക്കില്‍ വന്നിട്ടുള്ള വിദ്വേഷപോസ്റ്റുകളില്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് പരസ്യമാക്കണമെന്നും  കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടിരുന്നു.

ഗുരുതരമായ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഫേസ് ബുക്ക് സ്വീകരിക്കുന്ന നടപടികള്‍ അറിയണമെന്ന് ആവശ്യപ്പെട്ടാണ് വേണുഗോപാല്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന് രണ്ടാമത്തെ കത്ത് എഴുതിയിരിക്കുന്നത്.

അസം ബി.ജെ.പി നേതാവിന്റെ വിദ്വേഷ പ്രസംഗങ്ങളെ ഫേസ്ബുക്ക് സംരക്ഷിച്ചുവെന്ന ടൈം മാഗസിന്‍ തെളിവുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് വീണ്ടും കോണ്‍ഗ്രസ് കത്തയച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Congress shoots 2nd letter to Zuckerberg demanding to know steps taken by Facebook on hate speech row

Latest Stories

We use cookies to give you the best possible experience. Learn more