ലഖ്‌നൗ: ബിഹാറിലും ഉത്തര്‍പ്രദേശിലും വോട്ടെണ്ണല്‍ വൈകിപ്പിക്കുന്നതിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. തെരഞ്ഞടുപ്പ് കമ്മീഷന്റെത് അസാധാരണ നടപടിയാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു.
ബിഹാറിലും യു.പിയിലും നിരവധി സീറ്റുകളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ടെണ്ണല്‍ വൈകിപ്പിക്കുന്നത് എന്തിനാണെന്ന് കോണ്‍ഗ്രസ് ചോദിച്ചു. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരണം.
നേരത്തെ സമാജ്‌വാദി പാര്‍ട്ടിയും ഇതേ ആരോപണവുമായി രംഗത്തെത്തിയിരുന്നു. യു.പിയിലെ 80 സീറ്റുകളില്‍ നിലവില്‍ ഇന്ത്യാ മുന്നണി 43 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.
എന്നാല്‍ 33 സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പിക്ക് യു.പിയില്‍ ലീഡുള്ളത്. അമേഠിയില്‍ ബി.ജെ.പിയുടെ സമൃതി ഇറാനി ഉള്‍പ്പടെ പിന്നിലാണ്.
ബിഹാറില്‍ ജെ.ഡി.യു 14 സീറ്റുകളിലും ബി.ജെ.പി 13 സീറ്റുകളിലുമാണ് മുന്നിട്ട് നില്‍ക്കുന്നത്. കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും രണ്ട് സീറ്റുകള്‍ വീതവും ലീഡ് ചെയ്യുന്നുണ്ട്.
Content Highlight: Congress against Election Commission for delaying counting of votes in Bihar and UP