രാജ്യത്ത് വര്‍ധിച്ചു വരുന്ന സാമ്പത്തിക പ്രതിസന്ധിയെ ജനങ്ങളില്‍ നിന്ന് മറച്ചുവെക്കുന്നതിന് വേണ്ടിയാണ് രാമക്ഷേത്രവും മുത്തലാക്കും ആര്‍ട്ടിക്കിള്‍ 370ഉം ഒക്കെ ഉയര്‍ത്തുന്നതെന്ന് കോണ്‍ഗ്രസ്. ആസാം കോണ്‍ഗ്രസാണ് സാമ്പത്തിക പ്രതിസന്ധിയെ മുന്‍നിര്‍ത്തി മോദിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.
നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണത്തിന്റെ കീഴില്‍ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന നിരവധി തെളിവുകളാണ് വന്നുകൊണ്ടിരിക്കുന്നതെന്ന് സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ റിപുന്‍ ബോറാ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജനുവരി-മാര്‍ച്ച് മാസത്തിനിടയില്‍ രാജ്യത്തെ ജ.ഡി.പി വളര്‍ച്ച 5.8% താഴ്ന്നു. നാണയപ്പെരുപ്പം 3.2ശതമാനമായെന്നും അദ്ദേഹം പറഞ്ഞു.
നികുതി വരുമാനം ഇടിഞ്ഞു. തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നു. റിയല്‍ എസ്റ്റേറ്റ്, ഓട്ടോമൊബൈല്‍ വ്യവസായങ്ങള്‍ എന്നിവ തകര്‍ന്നു. തൊഴിലില്ലായ്മ കഴിഞ്ഞ 45 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. നോട്ട് നിരോധനത്തിന് ശേഷം തൊഴില്‍ നഷ്ടം കൂടി. അടുത്ത രണ്ട് മാസത്തിനുള്ളില്‍ 10 ലക്ഷം തൊഴില്‍ നഷ്ടപ്പെടുമെന്നാണ് കണക്കുകൂട്ടുന്നതെന്നും റിപുന്‍ ബോറാ പറഞ്ഞു.