ബി.ജെ.പി അധ്യക്ഷന്‍ പാകിസ്താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചിട്ടുള്ളതായി തോന്നുന്നുവെന്ന് കോണ്‍ഗ്രസ്
national news
ബി.ജെ.പി അധ്യക്ഷന്‍ പാകിസ്താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചിട്ടുള്ളതായി തോന്നുന്നുവെന്ന് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th October 2020, 11:49 pm

ന്യൂദല്‍ഹി: ബി.ജെ.പിക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ്. ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചതിന് പിന്നാലെയാണ് മറുപടിയുമായി കോണ്‍ഗ്രസ് വക്താവ് രംഗത്തെത്തിയിരിക്കുന്നത്.

ബി.ജെ.പി അധ്യക്ഷന്‍ പാകിസ്താനില്‍ തെരഞ്ഞെടുപ്പിന് മത്സരിക്കാന്‍ പോവുകയാണെന്നും അതുകൊണ്ടാണ് പാകിസ്താന്‍ ടിവി ചാനല്‍ കാണുന്നതും ബീഹാര്‍ തെരഞ്ഞെടുപ്പ് സമയത്ത് അയല്‍ രാജ്യത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും ഗൗരവ് വല്ലഭ് പറഞ്ഞു.

‘കോണ്‍ഗ്രസ് രാജകുമാരന്’ ഇന്ത്യയിലുള്ള ഒന്നും വിശ്വാസമില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയെ പരിഹസിച്ചുകൊണ്ട് പറഞ്ഞത്.

ഇന്ത്യന്‍ സൈന്യത്തെയോ സര്‍ക്കാരിനെയോ പൗരന്മാരെയോ രാഹുല്‍ ഗാന്ധിക്ക് വിശ്വാസമില്ലെന്നും രാഹുലിന് ഏറ്റവും വിശ്വാസമുള്ള രാഷ്ട്രമാണ് പാകിസ്താനെന്നും നദ്ദ ആരോപിച്ചിരുന്നു.
ഇതിന് മറുപടിയാണ് ഗൗരവ് വല്ലഭ് നല്‍കിയത്.

‘ കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ത്യന്‍ സൈന്യത്തിനൊപ്പം നില്‍ക്കുന്നു, അങ്ങനെ തന്നെ തുടരും. പക്ഷേ, തെരഞ്ഞെടുപ്പ് വരുമ്പോള്‍ ബി.ജെ.പി പാകിസ്താനെ എന്തിനാണ് ഓര്‍മ്മിക്കുന്നത്?,” എന്നാണ് കോണ്‍ഗ്രസ് വക്താവ് ചോദിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

  ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Congress against BJP on Pakistan issue