| Sunday, 21st February 2021, 11:15 am

ഇങ്ങനെ അപമാനിക്കരുത്, കലാമിന്റെ സ്വപ്നത്തെ ഇല്ലാതാക്കിയ ആളാണ് മോദി; കലാമിനെ രാഷ്ട്രപതിയാക്കിയത് നരേന്ദ്ര മോദിയാണെന്ന വാദത്തില്‍ കോണ്‍ഗ്രസ് നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: എ.പി.ജെ അബ്ദുള്‍ കലാമിനെ രാഷ്ട്രപതിയാക്കിയത് നരേന്ദ്ര മോദിയാണെന്ന ബി.ജെ.പി നേതാവിന്റെ അവകാശവാദത്തിനെതിരെ കോണ്‍ഗ്രസ്. മഹാരാഷ്ട്ര കോണ്‍ഗ്രസ് വക്താവ് അതുല്‍ ലോന്ധെയാണ് പാട്ടീലിനെതിരെ രംഗത്തെത്തിയത്.

കലാമിനെപ്പോലുള്ള ഒരു യഥാര്‍ത്ഥ ദേശസ്‌നേഹിയെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ട് പാട്ടീല്‍ പാപം ചെയ്യരുതെന്നാണ് അതുല്‍ പറഞ്ഞത്.
പാട്ടീലിന്റെ അഭിപ്രായങ്ങള്‍ പരിഹാസ്യമാണെന്നും ലോന്ധെ പറഞ്ഞു.

അന്ന് പ്രധാനമന്ത്രിയായിരുന്ന വാജ്പേയി കലാമിനെ നാമനിര്‍ദ്ദേശം ചെയ്തപ്പോള്‍ എല്ലാ പാര്‍ട്ടികളുടെയും പിന്തുണയോടെയാണ് അദ്ദേഹത്തെ രാഷ്ട്രപതിയാക്കിയതെന്നും അതുല്‍ പറഞ്ഞു.

2020 ഓടെ ഇന്ത്യയെ ലോകശക്തിയാക്കണമെന്ന ആഗ്രഹം കലാം നമുക്ക് കാണിച്ചുതന്നിരുന്നുവെങ്കിലും പ്രധാനമന്ത്രി മോദി ആ സ്വപ്‌നത്തെ ഇല്ലാതാക്കിയെന്നും അതുല്‍ ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി സാധാരണക്കാര്‍ക്ക് അവസരം നല്‍കിയിട്ടുണ്ടെന്നും അങ്ങനെയാണ് മോദി എ.പി.ജെ അബ്ദുള്‍ കലാമിനെ രാഷ്ട്രപതിയാക്കിയത് എന്നുമായിരുന്നു പാട്ടീല്‍ പറഞ്ഞത്.

കലാമിനെ രാഷ്ട്രപതിയാക്കിയത് മതം നോക്കിയല്ലെന്നും ശാസ്ത്രജ്ഞനെന്ന നിലയില്‍ അദ്ദേഹത്തിന്റെ മാതൃകാപരമായ സംഭാവന കൊണ്ടാണെന്നും പാട്ടീല്‍ പറഞ്ഞു.

എന്നാല്‍ ചന്ദ്രകാന്ത് പാട്ടീലിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ വിമര്‍ശനവുമായി ശിവസേന രംഗത്തുവന്നിട്ടുണ്ട്.

അബ്ദുള്‍ കലാമിനെ രാഷ്ട്രപതിയാക്കിയത് വാജ്‌പേയുടെ ” അറ്റകൈ” പ്രയോഗമായിരുന്നു എന്നും രാഷ്ട്രപതി സ്ഥാനത്തേക്ക് കലാമിനെ കൊണ്ടുവന്നതിന്റെ ക്രെഡിറ്റ് എടുക്കാന്‍ ശ്രമിച്ച് സ്വയം അപഹാസ്യരാകാന്‍ നില്‍ക്കരുതെന്നും ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Congress against BJP

We use cookies to give you the best possible experience. Learn more