| Thursday, 23rd April 2020, 8:18 pm

'ആക്രമിക്കപ്പെട്ടത് 12.15ന്; വീഡിയോ ചിത്രീകരിച്ചത് 8.17ന്'; അര്‍ണാബ് നുണ പറയുകയാണെന്ന് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിപ്പബ്ലിക്ക് ടി.വി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമി നുണ പറയുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്. തനിക്കും ഭാര്യയ്ക്കും നേരെ ആക്രമണം നടന്നുവെന്ന അര്‍ണാബിന്റെ അവകാശവാദം കളവാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

ആക്രമിക്കപ്പെട്ടു എന്ന് അവകാശപ്പെടുന്ന സമയത്തിന് മുമ്പേ ചിത്രീകരിക്കപ്പെട്ട വീഡിയോ ആണ് അര്‍ണാബ് പുറത്ത് വിട്ടതെന്ന് കോണ്‍ഗ്രസ് ദേശീയ കോര്‍ഡിനേറ്റര്‍ ഗൗരവ് പന്തി പറയുന്നു. വീഡിയോയുടെ മെറ്റാഡാറ്റയനുസരിച്ചാണ് തനിക്ക് ഈ വിവരം ലഭിച്ചതെന്നും ഗൗരവ് പന്തി പറഞ്ഞു.

രാത്രി 12.15ന് ആക്രമണം ഉണ്ടായി എന്നാണ് അര്‍ണാബ് പറയുന്നത്. എന്നാല്‍ ഈ വീഡിയോ നാല് മണിക്കൂര്‍ മുമ്പ് 8.17ന് ചിത്രീകരിച്ചതാണെന്ന് ഗൗരവ് പന്തി പറഞ്ഞു. വൈ കാറ്റഗറി സുരക്ഷയാണ് അര്‍ണാബിനുള്ളത്. അക്രമികളെ അര്‍ണാബിന്റെ സുരക്ഷാ ജീവനക്കാര്‍ പിടികൂടി. അവര്‍ തമ്മില്‍ കുറേ നേരം സംസാരിച്ചിട്ട് പിന്നീട് വിട്ടയച്ചോ? എന്തുകൊണ്ട് അക്രമികളെ പൊലീസിന് കൈമാറിയില്ല? പിന്നെ, വീഡിയോയുടെ മെറ്റാഡാറ്റ വ്യക്തമാക്കുന്നത് ഈ വീഡിയോ അര്‍ണാബ് ആരോപിക്കുന്ന സംഭവത്തിനു കുറേ മുന്‍പ് ചിത്രീകരിച്ചതാണ് എന്നാണ്’ ഗൗരവ് പന്തി ട്വിറ്ററില്‍ കുറിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more