ന്യൂദല്‍ഹി: ദല്‍ഹിയില്‍ അരവിന്ദ് കെജ് രിവാള്‍ തന്നെ വീണ്ടും മുഖ്യമന്ത്രിയായേക്കാമെന്ന് സമ്മതിച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതാക്കളായ താരിഖ് അന്‍വറും കെ.ടി.എസ് തുളസിയുമാണ് ആംആദ്മി പാര്‍ട്ടി തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രതികരിച്ചത്.
ദല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി തന്നെ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് കരുതുന്നത്. എക്‌സിറ്റ് പോളുകള്‍ അനുസരിച്ച് കെജ്‌രിവാള്‍ തന്നെ തിരികെ വരുമെന്ന് താരിഖ് അന്‍വര്‍ പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പ്രചരണത്തില്‍ തങ്ങള്‍ വിട്ടുവീഴ്ചയോടെയുള്ള സമീപനമാണ് സ്വീകരിച്ചത്. ഞങ്ങള്‍ ശക്തമായ പ്രചരണം നടത്തിയിരുന്നുവെങ്കില്‍ വോട്ടുകള്‍ വിഭജിക്കപ്പെടുമായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ ബി.ജെ.പി ഉറപ്പായും വിജയിച്ചേനെയെന്ന് കെ.ടി.എസ് തുളസി പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അതേ സമയം ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം പുറത്ത് വന്ന എക്‌സിറ്റ് പോളുകളെ തള്ളി സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സുഭാഷ് ചോപ്ര രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് നല്ല രീതിയില്‍ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ഫെബ്രുവരി 11ന് അത് ശരിയാണെന്ന് തെളിയുമെന്നും പറഞ്ഞു.
മഹാരാഷ്ട്രയിലും ഹരിയാനയിലും എക്‌സിറ്റ് പോളുകള്‍ പരാജയപ്പെട്ടതിനെ മുന്‍നിര്‍ത്തിയാണ് ദല്‍ഹിയിലെ എക്‌സിറ്റ് പോളുകളെയും കോണ്‍ഗ്രസ് തള്ളിക്കളയുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ വ്യത്യസ്തമാണെന്നും എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നതിനേക്കാള്‍ മികച്ച രീതിയില്‍ കോണ്‍ഗ്രസിന് വിജയമുണ്ടാവുമെന്നും സുഭാഷ് ചോപ്ര പറഞ്ഞു.
സ്ഥാനാര്‍ത്ഥികളുടെ വ്യക്തിപരമായ മികവിലാണ് കോണ്‍ഗ്രസ് പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നതെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. 26 സീറ്റുകളിലാണ് കോണ്‍ഗ്രസ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഇതില്‍ പകുതി സീറ്റുകളിലെങ്കിലും വിജയിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.
ഷീല ദീക്ഷിതിന്റെ ഭരണകാലത്തെ നേട്ടങ്ങളെ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് പ്രചരണം നടത്തിയിരുന്നത്. പൗരത്വ നിയമത്തിനെതിരെ നടത്തിയ പ്രക്ഷോഭങ്ങളും വോട്ടാവുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.