ന്യൂദല്‍ഹി: ചത്തീസ്ഗഢില്‍ അജിത് ജോഗിയുമായി സഖ്യമുണ്ടാക്കിയ ബി.എസ്.പിക്കെതിരെ വിമര്‍ശനവുമായി ഛത്തീസ്ഗഢ് കോണ്‍ഗ്രസ്. സി.ബി.ഐയില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റില്‍ നിന്നുമുള്ള സമ്മര്‍ദ്ദമാണ് ബി.എസ്.പിയെ വേറെ സഖ്യത്തിന് പ്രേരിപ്പിച്ചതെന്നും ബി.ജെ.പിയാണ് ഇതിന് പിന്നിലെന്നും സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഇത് തിരിച്ചറിയാനാവുമെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഭൂപേഷ് ബഗാല്‍ പറഞ്ഞു.
ഇതിന് മുമ്പും ബി.എസ്.പി ഭരണപ്പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുള്ളത്. ഈ തെരഞ്ഞെടുപ്പിലും ബി.ജെ.പി ഇതാവര്‍ത്തിക്കും. ബി.ജെ.പിയുടെ ബി ടീമായി പ്രവര്‍ത്തിക്കുന്ന അജിത് ജോഗിയുമായി സഖ്യമുണ്ടാക്കിയതിലൂടെ ഇത് തെളിയിച്ചിരിക്കുകയാണെന്നും ഭൂപേഷ് ബഗാല്‍ പറഞ്ഞു.
ബി.എസ്.പി 35 സീറ്റുകളിലും അജിത് ജോഗിയുടെ ജനതാ കോണ്‍ഗ്രസ് 55 സീറ്റുകളിലും മത്സരിക്കുമെന്ന് മായാവതി പറഞ്ഞിരുന്നു. സഖ്യം ജയിച്ചാല്‍ അജിത് ജോഗിയാവും മുഖ്യമന്ത്രിയെന്നും മായാവതി പറഞ്ഞിരുന്നു.
കോണ്‍ഗ്രസ്, ബി.എസ്.പിയുമായി സഖ്യ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ബി.എസ്.പി ആവശ്യപ്പെട്ട സീറ്റുകള്‍ കോണ്‍ഗ്രസ് അംഗീകരിച്ചിരുന്നില്ല. ഏഴുമുതല്‍ ഒമ്പത് സീറ്റുകള്‍ വരെ നല്‍കാമെന്നാണ് കോണ്‍ഗ്രസ് പറഞ്ഞിരുന്നത്. 90 സീറ്റുകളാണ് ഛത്തീസ്ഗഢ് അസംബ്ലിയിലുള്ളത്.
ഇതേ തുടര്‍ന്നാണ് മുന്‍ കോണ്‍ഗ്രസുകാരനായ അജിത് ജോഗിയുമായി ബി.എസ്.പി സഖ്യം രൂപീകരിക്കുന്നത്. ബി.എസ്.പിക്ക് അര്‍ഹമായ സീറ്റുകള്‍ നല്‍കുന്ന പാര്‍ട്ടികളുമായി മാത്രമേ സഖ്യത്തിനുള്ളൂവെന്ന് മായാവതി നേരത്തെ പറഞ്ഞിരുന്നു.