|

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരായ ഇംപീച്മെന്റ് നോട്ടിസ് തള്ളിയാല്‍ സുപ്രീംകോടതിയെ സമീപിക്കും: കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ പ്രതിപക്ഷം സമര്‍പ്പിച്ച ഇംപീച്മെന്റ് നോട്ടിസ് തള്ളിയാല്‍ വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്. ഇംപീച്‌മെന്റ് പെറ്റീഷനില്‍ രാജ്യസഭാ ചെയര്‍മാന്‍ എം. വെങ്കയ്യ നായിഡു തീരുമാനമെടുക്കാന്‍ കാത്തിരിക്കവെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ അറിയിപ്പ്.

ഏഴ് പാര്‍ട്ടികളിലെ 64 എം.പിമാര്‍ ഒപ്പിട്ട ഇംപീച്ച്‌മെന്റ് നോട്ടീസ് വെങ്കയ്യ നായിഡു തള്ളിക്കളഞ്ഞാല്‍ വിഷയത്തില്‍ ജുഡീഷ്യല്‍ റിവ്യു കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. ഇംപീച്ചമെന്റ് നടപടികള്‍ തുടങ്ങിയാല്‍ ചീഫ് ജസ്റ്റിസ് ജുഡീഷ്യല്‍ ധര്‍മങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കോണ്‍ഗ്രസ് പറഞ്ഞു.

“ഭരണഘടനയില്‍ സമയപരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും രാജ്യസഭാ ചെയര്‍മാന് ഇംപീച്ച്‌മെന്റ് പ്രമേയം പരിഗണിക്കുന്നത് അധികം നീട്ടിക്കൊണ്ടുപോകാന്‍ കഴിയുകയില്ല”, നിയമ വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.


Also Read: കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ ഓര്‍ഡിനന്‍സ്; ദല്‍ഹി വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു


കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ചയാണ് പ്രതിപക്ഷ നേതാക്കള്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ ഇംപീച്മെന്റ് നോട്ടിസ് നല്‍കിയത്.
ജസ്റ്റിസ് ലോയ കേസില്‍ സ്വതന്ത്ര അന്വേഷണം വേണ്ടെന്ന ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ വിധിയോടെയാണ് ഇംപീച്ച്‌മെന്റ നടപടികള്‍ വേഗത്തിലാക്കിയത്. കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, എന്‍.സി.പി, സി.പി.ഐ.എം, സി.പി.ഐ, സമാജ് വാദി പാര്‍ട്ടി, ബി.എസ്.പി. എന്നീ പാര്‍ട്ടികളാണ് നോട്ടീസില്‍ ഒപ്പുവെച്ചിട്ടുള്ളത്.


Watch DoolNews Video:

Latest Stories