ന്യൂദല്‍ഹി: കോണ്‍ഗ്രസ് ചത്ത കുതിരയാണെന്ന് ആം ആദ്മി നേതാവ് രാഘവ് ഛദ്ദ. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുത്തതിന് പിന്നാലെയാണ് ഛദ്ദിന്റെ പരാമര്‍ശം.
‘ചത്ത കുതിരയെ അടിക്കുന്നതുകൊണ്ട് അര്‍ത്ഥമില്ല, കോണ്‍ഗ്രസ് ചത്ത കുതിരയാണ്,’ രാഘവ് ഛദ്ദ, പറഞ്ഞു.
കോണ്‍ഗ്രസിന് ഭാവിയില്ലെന്നും ഇന്ത്യക്കാര്‍ക്ക് ഭാവി നല്‍കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പൂജ്യമായി ഗുണിക്കുന്നതെന്തും പൂജ്യമാണ്, ഛദ്ദ പറഞ്ഞു.
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലെ തന്റെ പാര്‍ട്ടിയുടെ വിജയം, കെജ്‌രിവാളിന്റെ ഭരണത്തിന്റെ മാതൃകയും പ്രവര്‍ത്തന രാഷ്ട്രീയവും ‘വിലപ്പെട്ടതാണ്’ എന്ന് തെളിയിച്ചതായി എ.എ.പി എം.പി പറഞ്ഞു.
‘ബി.ജെ.പിയെ നേരിടാന്‍ ഒരാള്‍ മാത്രമേ ഉള്ളൂ, ആ വ്യക്തി അരവിന്ദ് കെജ്രിവാളാണെന്ന് ,’ ഛദ്ദ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെയാണ് പാര്‍ട്ടി ശക്തിപ്പെടുത്താനുള്ള നീക്കം കോണ്‍ഗ്രസ് തുടങ്ങിയതന്നു. എന്നാല്‍, പ്രശാന്ത് കിഷോര്‍ പാര്‍ട്ടിയിലേക്ക് വന്നില്ലെന്നുമാത്രമല്ല കോണ്‍ഗ്രസിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.
കോണ്‍ഗ്രസിലേക്ക് വരുന്നതിന് കിഷോര്‍ ചില കാര്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നെന്നും അത് നടക്കാത്തതുകൊണ്ടാണ് പാര്‍ട്ടിയില്‍ ചേരാന്‍ വിസമ്മതിച്ചെന്നും വാര്‍ത്തകളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വരവിനെ ചില നേതാക്കള്‍ എതിര്‍ക്കുകയും ചെയ്തിരുന്നു.
ബി.ജെ.പിക്കും തൃണമൂലിനും വേണ്ടി പ്രവര്‍ത്തിച്ച ആള്‍ കോണ്‍ഗ്രസില്‍ വേണ്ട എന്നായിരുന്നു ഇവരുടെ വാദം.