| Thursday, 27th August 2020, 10:50 pm

ലോക് സഭയില്‍ ചുവടുറപ്പിക്കാന്‍ കോണ്‍ഗ്രസ്; ഗൗരവ് ഗൊഗോയി പുതിയ ഉപനേതാവ്; രവ്‌നീത് ബിട്ടു വിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക് സഭാ ഉപ നേതാവായി ഗൗരവ് ഗൊഗോയിയെ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി നിയമിച്ചു. ലുധിയാന എം.പി രവ്‌നീത് സിംഗാണ് വിപ്പ്. ലോക് സഭയിലെ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അധിര്‍ രഞ്ജന്‍ ചൗധരിയും ചീഫ് വിപ്പ് കെ സുരേഷും നിയമനം സ്ഥിരീകരിച്ചു.

സെപ്റ്റംബര്‍ 14 മുതല്‍ ആരംഭിക്കാനിരിക്കുന്ന പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനു മുന്‍പാണ് നിയമനങ്ങള്‍. ലോക് സഭയില്‍ നേതാക്കളുടെ ടീമിനെ ശക്തിപ്പെടുത്താനുള്ള കോണ്‍ഗ്രസിന്റെ നീക്കമായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്.

ലോക്സഭയിലെ കോണ്‍ഗ്രസ് വിപ്പിന്റെ ഉത്തരവാദിത്തം പഞ്ചാബില്‍ നിന്ന് മൂന്ന് തവണ എം.പിയായ ബിട്ടുവിനെ ചുമതലപ്പെടുത്തി.

മുന്‍ ആസാം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ മകനാണ് ഗൗരവ്  ഗൊഗോയ്.

പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നതിന് മുന്‍പ് കഴിഞ്ഞ ലോക് സഭയില്‍ ഉപനേതാവ് അമരീന്ദര്‍ സിങ്ങായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlights: Cong appoints Gaurav Gogoi as deputy leader, Ravneet Bittu as whip in Lok Sabha

Latest Stories

We use cookies to give you the best possible experience. Learn more