കൊല്‍ക്കത്ത: ഇന്ത്യ-ഓസീസ് മത്സരം ഈഡന്‍ ഗാര്‍ഡനില്‍ തകര്‍ക്കുകയാണ്. മഴ ഇടയ്‌ക്കൊന്ന് പേടിപ്പിച്ചെങ്കിലും ആവേശത്തെ തണുപ്പിച്ചിട്ടില്ല. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 252 റണ്‍സെടുത്താണ് ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് ഒടുവില്‍ വിവരം കിട്ടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സാണ് എടുത്തിരിക്കുന്നത്.
ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ അവസാന ഓവറുകളില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങളായിരുന്നു. ഇന്ത്യന്‍ സ്‌കോര്‍ 233 ല്‍ എത്തി നില്‍ക്കെയായിരുന്നു താരങ്ങളേയും ആരാധകരേയും ഒരുപോലെ ആശങ്കയിലാക്കിയ സംഭവം അരങ്ങേറിയത്. 48ാം ഓവറിലെ നാലാം പന്ത് നേരിട്ട് ഹാര്‍ദ്ദിക് പാണ്ഡ്യ അടിച്ച പന്ത് കവറില്‍ ഓസീസ് നായകന്‍ കൈപ്പിടിയിലൊതുക്കിയതിന് പിന്നാലെയായിരുന്നു അത്.
പന്ത് ക്യാച്ച് ചെയ്ത സ്മിത്ത് വിക്കറ്റ് നേട്ടം ആഘോഷിക്കുന്നതിന് പകരം പന്ത് ക്രീസിലേക്ക് എത്തിക്കാനായി നീട്ടിയെറിയുകയായിരുന്നു. കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍ എറിഞ്ഞ പന്ത് പാണ്ഡ്യയുടെ വെയ്സ്റ്റ് ലൈനില്‍ മുകളിലായിരുന്നോ എന്ന സംശയമാണ് സ്മിത്തിനെ കൊണ്ട് അങ്ങനെ ചിന്തിപ്പിച്ചത്. ആ സംശയം ശരിയായിരുന്നുവെന്ന് റിപ്ലേകളില്‍ നിന്നും വ്യക്തമാവുകയും ചെയ്തു.
എന്നാല്‍ അപ്പോഴേക്കും ക്യാച്ച് ഔട്ടായെന്ന ധാരണയില്‍ ഇന്ത്യന്‍ താരം ഗ്രൗണ്ടില്‍ നിന്നും മടങ്ങിയിരുന്നു. നോ ബോളാണെന്ന് തെളിഞ്ഞതോടെ അമ്പയര്‍മാര്‍ നോട്ട് ഔട്ടും വിളിച്ചു. എന്നാല്‍ അപ്പോഴേക്കും അപ്രതീക്ഷിതിമായ മഴയെത്തി. തുടര്‍ന്ന് തീരുമാനമെടുക്കും മുമ്പ് താരങ്ങളെല്ലാം ഗ്രൗണ്ട് വിടുകയായിരുന്നു. ഇതോടെ പാണ്ഡ്യ ഔട്ടാണോ അല്ലയോ എന്ന കാര്യത്തില്‍ ഇരുവശത്തും ആശങ്കയും ഉടലെടുത്തു. കാരണം ഗ്രൗണ്ട് കടന്നാല്‍ പിന്നെ ഔട്ടായാണ് പരിഗണിക്കുക.
മഴ മാറി കളി പുനരാരംഭിച്ചപ്പോള്‍ പാണ്ഡ്യയെ റണ്ണൗട്ട് ചെയ്‌തെന്ന ഓസീസ് വാദത്തെ തള്ളിയ അമ്പയര്‍മാര്‍ താരത്തെ തിരിച്ചുവിളിക്കുകയും ഫ്രീ ഹിറ്റ് നല്‍കുകയുമായിരുന്നു. നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നിന്നും സ്‌ട്രൈക്കിംഗില്‍ എത്തിയ ഭുവനേശ്വരായിരുന്നു ഫ്രീ ഹിറ്റ് അഭിമുഖീകരിച്ചത്.
വീഡിയോ കാണാം
@CAComms Australian”s are totally confused about #HardikPandya decision pic.twitter.com/pBZnYz1blv
— प्रशांत मिश्र (@prashant1347) September 21, 2017