| Wednesday, 28th February 2024, 6:34 pm

രാഹുലും രോഹിത്തും ആകെ കണ്‍ഫ്യൂഷനായി; അഞ്ചാം ടെസ്റ്റില്‍ ആര് വരും ആര് പോകുമെന്നത് സസ്പന്‍സ് ആകുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരത്തിലും ഇന്ത്യ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ജയത്തോടെ 3-1ന് പരമ്പര സ്വന്തമാക്കാനും വിജയക്കുതിപ്പ് തുടരാനും ഇന്ത്യക്ക് സാധിച്ചു. ഇംഗ്ലണ്ടിനെതിരെയുള്ള ഡെഡ് റബ്ബര്‍ മാച്ച് മാര്‍ച്ച് ഏഴിന് ധര്‍മശാലയിലാണ് നടക്കുന്നത്.

ധര്‍മശാലയില്‍ നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ ടീമില്‍ ചില ആശയക്കുഴപ്പങ്ങള്‍ രൂപപ്പെട്ടിരിക്കുകയാണ്. ഇതോടെ ചില താരങ്ങളെ വിട്ടയക്കുന്നതുമായ വിഷയത്തിലാണ് ഇന്ത്യന്‍ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പ്രശ്‌നം നേരിടുന്നത്.

പരിക്കിന്റെ പിടിയില്‍ നിന്ന് ഇന്ത്യന്‍ ബാറ്റര്‍ കെ.എല്‍ രാഹുലിന് കഴിഞ്ഞ മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ നിലവില്‍ രാഹുലിന്റെ ഫിറ്റ്‌നസിനെക്കുറിച്ച് വ്യക്തതയില്ല. താരത്തിന് ടീമില്‍ മടങ്ങിയെത്താന്‍ സാധിച്ചാല്‍ വിരാട് കോഹ്‌ലിക്ക് പകരമായി എത്തിയ രജത് പാടിദാറിനെ ടീമില്‍ നിന്ന് പുറത്താക്കേണ്ടിവരും. രജത് കളിച്ച ആറ് ടെസ്റ്റില്‍ രണ്ട് ഡക്കും 32 റണ്‍സുമാണ് നേടാന്‍ കഴിഞ്ഞത്.

എന്നാല്‍ ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച് രജത് പാടിദാറിനെ രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ അനുവദിക്കുമെന്നാണ് പറയുന്നത്. മാര്‍ച്ച് രണ്ടിന് വിദര്‍ഭക്കെതിരായ മത്സരത്തില്‍ മധ്യപ്രദേശിന് വേണ്ടി താരം കളിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്.

Content Highlight: Confusion in the Indian team in the fifth Test

Latest Stories

We use cookies to give you the best possible experience. Learn more