തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന പ്രശ്‌നമുയര്‍ത്തി ബി.ജെ.പി നടത്തിയ സമരങ്ങള്‍ പരാജയപ്പെട്ടെന്ന് ബി.ജെ.പി യിലെ ഒരു പക്ഷം. മുരളീധരന്‍, സുരേന്ദ്രന്‍ തുടങ്ങിയവര്‍ സമരത്തിന്റെ സമാപനത്തില്‍ നിന്ന് വിട്ടു നിന്ന് എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.
സെക്രട്ടറിയേറ്റിന് മുന്നിലെ നിരാഹാര സമരം എങ്ങുമെത്തിക്കാനാവാതെ അവസാനിപ്പിക്കേണ്ടി വന്നത് സംസ്ഥാന സമിതിയില്‍ ഉന്നയിക്കാനൊരുങ്ങുകയാണ് ഈ വിഭാഗ മെന്ന് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ സന്നിധാനത്ത് അറസ്റ്റിലായപ്പോള്‍ കാര്യമായി പ്രതികരിച്ചില്ലെന്ന് കാട്ടി പാര്‍ട്ടിയില്‍ വിവാദമുണ്ടയതോടെയാണ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ പ്രതിഷേധങ്ങളുണ്ടായത്. സുരേന്ദ്രന്റ ജയില്‍ മോചനത്തിന് ശേഷം നിയമപോരാട്ടത്തിന് പാര്‍ട്ടി പിന്തുണയില്ലെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
മുതിര്‍ന്ന നേതാക്കള്‍ നിരാഹാരം കിടക്കാതെ വന്നതോടെ സമരം പാര്‍ട്ടിക്കും വേണ്ടതായെന്ന് ആക്ഷേപം ഉയര്‍ന്നു. ഇതോടെയാണ് പി.കെ.കൃഷ്ണദാസിനെ സമര രംഗത്തിറക്കിയത്.
ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ സമരം പൂര്‍ണ്ണവിജയമായില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയും നേരത്തെ പറഞ്ഞിരുന്നു. സക്രട്ടറിയേറ്റിനു മുന്നിലെ ഉപവാസ വേദിയില്‍വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
മണ്ഡലമാസം അവസാനിച്ചതോടെ ജനുവരി 20ന് ബി.ജെ.പി യുടെ നിരാഹാര സമരം അവസാനിപ്പിക്കുകയായിരുന്നു. പുത്തരിക്കണ്ടം മൈതാനിയില്‍ അയ്യപ്പ ഭക്ത സംഗമത്തോടെയായിരുന്നു അവസാനം.