| Friday, 30th July 2021, 9:15 pm

വാര്‍ഡിന് പുറത്തുനിന്നുള്ളവര്‍ വാക്‌സിനെടുക്കാന്‍ എത്തി; കാസര്‍ഗോഡ് വാക്‌സിനേഷന്‍ ക്യാമ്പില്‍ തമ്മില്‍ത്തല്ല്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: കാസര്‍ഗോഡ് വാക്‌സിനേഷന്‍ ക്യാമ്പില്‍ കൂട്ടത്തല്ല്. ഒരു പഞ്ചായത്തിലെ രണ്ട് വാര്‍ഡുകള്‍ക്കായി നടത്തിയ വാക്‌സിനേഷന്‍ ക്യാമ്പില്‍ മറ്റ് വാര്‍ഡുകളില്‍ നിന്നുള്ളവര്‍ വന്ന് വാക്‌സിന്‍ എടുത്തതാണ് പ്രശ്‌നത്തിന് കാരണമായത്. മാതൃഭൂമിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

കാസര്‍ഗോഡ് ജില്ലയിലെ മെഗ്രാല്‍പുത്തൂരില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകളിലെ ജനങ്ങള്‍ക്ക് വാക്സിനെടുക്കുന്നതിനായാണ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നത്.

വാര്‍ഡിന് പുറത്തുള്ളവരും പഞ്ചായത്തിന് പുറത്തുള്ളവരും എത്തി വാക്സിനെടുത്തുവെന്ന് ആരോപിച്ച് ലീഗ് പ്രവര്‍ത്തകരാണ് തല്ലുണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

പുറത്ത് നിന്ന് എത്തി വാക്സിന്‍ സ്വീകരിച്ചവരെ ചോദ്യം ചെയ്യുകയും ഇത് തര്‍ക്കത്തിലേക്ക് വഴിമാറിയതുമാണ് കൂട്ടത്തല്ലിന് കാരണം.

സംഘര്‍ഷത്തില്‍ പലര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. പുറമേ നിന്നുള്ളവര്‍ വാക്സിനെടുത്തതാണ് സംഘര്‍ഷത്തിന് കാരണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്.

പിന്നീട് പൊലീസ് സംരക്ഷണത്തിലാണ് വാക്സിനേഷന്‍ തുടര്‍ന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights:   Conflicts in Vaccination centre at Kasargod

ഫോട്ടോ കടപ്പാട് : മാതൃഭൂമി

We use cookies to give you the best possible experience. Learn more