| Friday, 30th October 2020, 6:00 pm

ബി.ജെ.പിക്ക് വീണ്ടും തലവേദന തീര്‍ത്ത് വിജയവര്‍ഗിയ; വിവാദ പരാമര്‍ശങ്ങള്‍ ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: ബി.ജെ.പി നേതാവ് കൈലാഷ് വിജയവര്‍ഗിയയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് വിജയവര്‍ഗിയയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീത് നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കാലയളവില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് വിജയവര്‍ഗിയയോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് നേതാക്കളായ ദിഗ്‌വിജയ സിംഗിനും കമല്‍ നാഥിനും എതിരെ നടത്തിയ പരാമര്‍ശത്തില്‍ വിജവര്‍ഗിയയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു.കോണ്‍ഗ്രസ് നേതാക്കളെ ചതിയന്മാരെന്നാണ് വിജയവര്‍ഗിയ വിളിച്ചത്.

ഇനി അത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തരുതെന്നാണ് വിജയവര്‍ഗിയയോട് കമ്മീഷന്‍ പറഞ്ഞിരിക്കുന്നത്.

അതേസമയം, പശ്ചിമ ബംഗാളില്‍ ബി.ജെ.പിയ്ക്കുള്ളില്‍ ഭിന്നത മൂര്‍ച്ഛിക്കുന്നതിനിടെ കൈലാഷ് വിജയവര്‍ഗിയയെ ചുമതലയില്‍നിന്ന് കേന്ദ്രനേതൃത്വം മാറ്റിയിരുന്നു. മധ്യപ്രദേശിലെ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വിജയവര്‍ഗിയയോട് നേതൃത്വം ആവശ്യപ്പെടുകയും ചെയ്തു.

ആര്‍.എസ്.എസ് പ്രചാരകനായ അമിതാവ ചക്രവര്‍ത്തിയെ സംസ്ഥാനത്തിന്റെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി നിയമിച്ചതിന് പിന്നാലെയായിരുന്നു നേതൃത്വത്തിന്റെ നടപടി. വിജയവര്‍ഗിയയ്ക്ക് പകരം ബി.ജെ.പി ദേശീയ ജോയിന്റെ സെക്രട്ടറി ശിവപ്രസാദിനോട് ബംഗാളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും നേതൃത്വം ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

  ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Conflicts In BJP,  Kailash Vijayvargiya violated Model Code of Conduct, says EC

We use cookies to give you the best possible experience. Learn more